ഒമാനിലെ ലാലേട്ടൻ !! ഹൈതം ബിൻ താരിഖ് അൽ സൈദ് !!ഒമാൻ ഭരണാധികാരി സുൽത്താന്‍ ഖാബൂസ് ബിൻ സഈദ് കഴിഞ്ഞദിവസമാണ് വിടവാങ്ങിയത്. സുൽത്താന്റെ പിൻഗാമിയായി അധികാരമേറ്റത് സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദ് ആണ് .പ്രവാസി മലയാളികള്‍ സ്‌നേഹത്തോടെ ലാലേട്ടന്‍’ എന്നാണ് പുതിയതായി അധികാരമേറ്റെടുത്ത ഹൈതം ബിന്‍ താരിഖ് അല്‍ സഈദിനെ വിശേിപ്പിച്ചിരുന്നത്.സുല്‍ത്താന്‍ ഹൈതമിന് മോഹന്‍ലാലുമായി സാമ്യമുണ്ട് എന്നാണ് ഒമാനിലെ പ്രവാസികൾ പറയുന്നത്. നേരത്തെ ഒമാന്റെ വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയായും സെക്രട്ടറി ജനറലായുമെല്ലാം സുല്‍ത്താന്‍ ഹൈതം സേവനം അനുഷ്ഠിച്ചിരുന്നു

ആ കാലയളവിൽ തന്നെ മലയാളികൾ അദ്ദേഹത്തിന് മോഹൻലാലുമായി ഉള്ള സാദൃശ്യം തിരിച്ചറിഞ്ഞു അതെ പേരിലാണ് അദ്ദേഹത്തിനെ വിശേഷിപ്പിച്ചിരുന്നത്.പുതിയ ഭരണത്തലവൻ ആയി അധികാരമേൽക്കുമ്പോഴും ഹൈതം ബിന്‍ താരിൽ അല്‍ സഈദിന് ആ പഴയ മോഹൻലാൽ സാദൃശ്യത്തിൽ ചെറിയ മാറ്റം മാത്രമാണുള്ളതെന്നാമ് ഒമാനിലെ പ്രവാസികൾ പറയുന്നത്.അൽ ബുസ്താൻ കൊട്ടാരത്തിൽ നടന്ന യോഗത്തിലാണ് ഹൈതമിന്റെ പേര് അടുത്ത ഭരണാധികാരിയായി പ്രഖ്യാപിച്ചത്.പുതിയ ഭരണാധികാരിയെ തങ്ങളുടെ ഇഷ്ട നടനോട് ചേര്‍ത്ത് പറയുമ്പോള്‍ ഒമാന്‍ മലയാളികള്‍ ഒരിക്കലും കരുതിയില്ല. ഭാവി ഭരണാധികാരിയെ ആണ് ഇങ്ങനെ വിശേഷിപ്പിക്കുന്നതെന്നു

1954-ല്‍ ജനിച്ച അദ്ദേഹം ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫോറീന്‍ സര്‍വീസ് പ്രോഗ്രാമില്‍ ബിരുദം നേടി. പീംബോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഉന്നത പഠനവും പൂര്‍ത്തിയാക്കി

Comments are closed.