ഒടുവിൽ സ്റ്റാന്റലിയെ കണ്ടെത്തി!!സംഭവം ഇങ്ങനെ

0
211

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രേക്ഷകരും സോഷ്യൽ മീഡിയയും ‘സ്റ്റാൻലി’യുടെ പിന്നാലെയായിരുന്നു. ആരാണ് സ്റ്റാൻലി? എവിടെയാണ് സ്റ്റാൻലി? എന്നെല്ലാം അന്വേഷിച്ച് നടന്ന പ്രേക്ഷകർ അവരവരുടേതായ ചില നിഗമനങ്ങളിലും എത്തിച്ചേർന്നിരുന്നു. പല പേരുകളും സ്റ്റാൻലിയുടേതായി ഉയർന്ന് വന്നിരുന്നു. ഇപ്പോളിതാ ആ തിരച്ചിലുകൾക്ക് അവസാനം കുറിച്ചിരിക്കുകയാണ്. സ്റ്റാൻലി മറ്റാരുമല്ല.. സാക്ഷാൽ നിവിൻ പോളിയാണ്. കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിൻ പോളി – റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. സാറ്റർഡേ നൈറ്റ്‌സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്. പൂജ റിലീസ് ആയിട്ടാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. കിറുക്കനുംകൂട്ടുകാരും എന്ന ടാഗ്ലൈനോട് കൂടി പുറത്തിറങ്ങിയിരിക്കുന്ന ഫസ്റ്റ് ലുക്ക് യുവത്വത്തിന്റെ ഒരു ആഘോഷം തന്നെയാണ് ഉറപ്പേകിയിരിക്കുന്നത്. പക്കാ ഒരു കോമഡി ചിത്രമായിട്ടാണ് സാറ്റർഡേ നൈറ്റ്സ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

ദുബായ്‌, ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന ചിത്രം അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് നിർമ്മിക്കുന്നത്. നിവിൻ പോളിക്കൊപ്പം സിജു വിൽസൻ, സൈജു കുറുപ്പ്, അജു വർഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവർ ഒന്നിക്കുന്ന ചിത്രത്തിനായി നവീൻ ഭാസ്കറാണ് തിരക്കഥ ഒരുക്കുന്നത്.

അസ്‌ലം കെ പുരയിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ – അനീസ് നാടോടി, കോസ്റ്റ്യൂം ഡിസൈനർ – സുജിത്ത് സുധാകരൻ, മേക്കപ്പ് – സജി കൊരട്ടി, ആർട്ട് ഡയറക്ടർ – ആൽവിൻ അഗസ്റ്റിൻ, പ്രൊഡക്ഷൻ കൺട്രോളർ – നോബിൾ ജേക്കബ്, കളറിസ്റ്റ് – ആശിർവാദ് ഹദ്‌കർ, ഡി ഐ – പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവീ, ഓഡിയോഗ്രാഫി – രാജകൃഷ്ണൻ എം ആർ, ആക്ഷൻ – അലൻ അമിൻ, മാഫിയ ശശി, കൊറിയോഗ്രാഫർ – വിഷ്ണു ദേവ, സ്റ്റിൽസ് – സലീഷ് പെരിങ്ങോട്ടുക്കര, ഡിസൈൻ – ആനന്ദ് ഡിസൈൻസ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – കെ. സി. രവി, അസ്സോസിയേറ്റ് ഡയറക്ടർ –
ദിനേഷ് മേനോൻ