അസുഖം മാറിയ ശേഷം വന്നു കണ്ടോട്ടെ? ! നിവിൻ പോളിയോട് കൊറോണ ബാധിച്ച പത്താം ക്ലാസുകാരിലോകമെങ്ങും കോവിഡ് 19 വൈറസ് പടർന്നു പിടിക്കുകയാണ്. പല രാജ്യങ്ങളും പൂർണമായ ഷട്ട് ഡൌൺ എന്ന അവസ്ഥയിലേക്ക് ആണ് മാറിയത്. ഇന്ത്യയുടേയും സ്ഥിതി സമാനമാണ്. ഒരുപാട് പേർ ഹോം ഐസൊലേഷനിലും ക്വാറൺടൈനിലുമാണ്. അങ്ങനെയുള്ളവർക്ക് ആശ്വാസമേകാൻ യൂത്ത് കോൺഗ്രസ് കെയർ ഓൺ കാൾ പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുകയാണ് കേരളത്തിൽ.

രോഗം ബാധിച്ചവർക്കും അവർക്ക് പിന്തുണ നൽകുന്ന ആരോഗ്യ പ്രവർത്തകരോടും സെലിബ്രിറ്റികൾ ഫോണിൽ സംസാരിക്കുന്ന കാൾ ഓൺ കെയറിൽ ആദ്യമായി സംസാരിക്കാൻ എത്തിയത് നിവിൻ പോളിയാണ്. ഏറ്റവുമധികം കൊറോണ കേസുകൾ റിപ്പോർട്ട്‌ ചെയ്ത കാസർഗോഡ് ജില്ലയിലെ ഡോക്ടർ ഗണേഷിനോട്‌ ആണ് നിവിൻ ആദ്യം സംസാരിച്ചത്. കാസർഗോട്ടെ സ്റ്റാഫ്‌ നേഴ്‌സ് ദിവ്യക്ക് ആണ് നിവിന്റെ രണ്ടാമത്തെ കാൾ എത്തിയത്. പിന്നിട് നിവിൻ അതേ ആശുപത്രിയിൽ ഐസൊലേഷനിൽ കഴിയുന്ന പത്താം ക്ലാസുകാരിയോട് ആണ് സംസാരിച്ചത്

നിവിന്റെ ആരാധിക കൂടെയാണ് ഈ പെൺകുട്ടി. ഏറെ നേരം പെൺകുട്ടിയോട് നിവിൻ ഫോണിൽ സംസാരിക്കുകയും ധൈര്യം നൽകുകയും ചെയ്തു. അസുഖം ഭേദമായ ശേഷം ഒന്ന് വന്നു കണ്ടോട്ടെ എന്ന പെൺകുട്ടിയുടെ ചോദ്യത്തിന് നിവിൻ കാസർഗോഡ് വരുമ്പോൾ വിളിക്കാമെന്നും ഒപ്പം സമയം ചിലവഴിക്കാമെന്നു മറുപടി നൽകി

Comments are closed.