സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി !! വൈറലാകുന്ന കുറിപ്പ് പങ്കു വച്ചു നീരജ്

0
735

നീരജ് മാധവനെ നായകനാക്കി നവാഗതനായ ആനന്ദ് മേനോൻ ഒരുക്കിയ ‘ഗൗതമന്റെ രഥം’ തീയേറ്ററുകളിൽ മികച്ച പ്രകടനം നേടി മുന്നേറുകയാണ്. പുണ്യ എലിസബത്ത് ബോസ് ആണ് നായികയാകുന്ന ചിത്രത്തില്‍ രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ്, വത്സല മേനോന്‍, ദേവി അജിത്, ബിജു സോപാനം, പ്രജോത് കലാഭവന്‍, കൃഷ്ണേന്ദു, സ്വാദിഖ് റഹീം, നാദിയ എന്നിങ്ങനെയുള്ള താര-പുതുമുഖ നിരയുണ്ട്.കിച്ചാപ്പൂസ് എന്റെര്‍റ്റൈന്മെന്റ്‌സിന്റെ ബാനറില്‍ ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡി കെ.ജി.അനില്‍കുമാര്‍ ആണ് ‘ഗൗതമന്റെ രഥം’ നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു ശര്‍മ്മ, എഡിറ്റിംഗ് അപ്പു ഭട്ടതിരി, സംഗീതം നവാഗതനായ അങ്കിത് മേനോന്‍.

ചിത്രം തീയേറ്ററുകളിൽ കണ്ട ശേഷം വൈകാരികമായ ഒരു കുറിപ്പ് ആണ് നീരജ് മാധവ് സോഷ്യൽ മീഡിയയിൽ പങ്കു വച്ചത്. ഒരു വിഡിയോയോടൊപ്പം നീരജ് പങ്കു വച്ച കുറിപ്പ് ഇങ്ങനെ. “satellite value ഇല്ലാത്ത, കുറെ നാളായി മലയാളത്തിൽ സിനിമ ചെയ്യാത്ത നടൻ, ആദ്യ സിനിമ ചെയ്‌യുന്ന പുതിയ സംവിധായാകൻ, വിശ്വസിച്ചു കാശിറക്കിയ നിർമാതാവ്, കട്ടയ്ക്ക് കൂടെ നിന്ന കുറച്ചു സുഹൃത്തുക്കൾ! ഇന്നലെ വെള്ളിയാഴ്ച്ച ദിവസം ഞങ്ങളുടെ സിനിമയുടെ വിധിയും കാത്തു തിയേറ്ററിൽ ഏറ്റവും പിറകിലെ നിരയിൽ ഞങ്ങളെല്ലാവരും ഒരുമിച്ചുണ്ടായിരുന്നു. തീരാക്കഥ എന്ന ഗാനത്തിൽ പടം തീർന്നു End credits തുടങ്ങിയപ്പോൾ നിലയ്ക്കാത്ത കയ്യടി. സത്യം പറഞ്ഞാ കണ്ണു നിറഞ്ഞുപോയി, നല്ല സിനിമയെ കൈവിടാത്ത പ്രേക്ഷകരും കൂടെയുണ്ടെന്നറിഞ്ഞ വല്ലാത്ത ഒരു സന്തോഷം! നന്ദി ഒരുപാട് നന്ദി 🙏🏽 #gauthamanteradham #FDFS #that_moment”