ന്യൂഇയർ അടിച്ചു പൊളിച്ചു ഫഹദും നസ്രിയയും !! ചിത്രങ്ങൾ കാണാം !!മലയാള സിനിമയിലെ താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ബാംഗ്ലൂർ ഡെയ്സ് എന്ന ചിത്രത്തിലാണ് ഇവർ ഒരുമിച്ചു അഭിനയിച്ചത്. 2014 ആഗസ്റ്റ് 21 ന് ആയിരുന്നു ഫഹദിന്റെയും നസ്രിയയുടെയും വിവാഹം. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിന്ന നസ്രിയ അഞ്ജലി മേനോൻ ചിത്രമായ കൂടെയിലുടെ സിനിമയിലേക്ക് തിരികെ എത്തിയിരുന്നു

ഏറെ കാലം മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികയായിരുന്ന നസ്രിയ ഫഹദുമായിയുള്ള വിവാഹത്തിന് ശേഷം സിനിമ രംഗത്ത് നിന്ന് മാറി നിന്നിരുന്നു. തമിഴിലും മലയാളത്തിലുമായി കൈനിറയെ ചിത്രങ്ങൾ ഉണ്ടായിരുന്ന സമയത്തായിരുന്നു നസ്രിയ സിനിമ രംഗത്ത് നിന്ന് മാറി നിന്നത്. എന്നാൽ ഇപ്പോൾ കൂടെ എന്ന ചിത്രത്തിന് ശേഷം നസ്രിയ അഭിനയ രംഗത്തേക്ക് തിരിച്ചു വരുകയാണ്. അൻവർ റഷീദ് ഒരുക്കുന്ന ഫഹദ് ചിത്രം ട്രാൻസിൽ ഒരു പ്രധാന വേഷത്തിൽ നസ്രിയയും എത്തുന്നുണ്ട്

View this post on Instagram

Vacation @iam_nazriya #fahadfazil

A post shared by Nazriya Nazim (@iam_nazriya) on


സമൂഹ മാധ്യമങ്ങളിലും സജീവമാണ് നസ്രിയ. തന്റെ ചിത്രങ്ങളും വിഡിയോയും എല്ലാം ആരാധകരുമായി നസ്രിയ പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ നസ്രിയ പങ്കു വച്ചിരിക്കുന്ന ചിത്രം വൈറലാണ്. ഭർത്താവ് ഫഹദുമൊത്തു പുതുവർഷം ആഘോഷിക്കുന്ന ചിത്രങ്ങളാണിത്. ചിത്രങ്ങൾ കാണാം

View this post on Instagram

#nazriya #malayalamchallenge

A post shared by Nazriya Nazim (@iam_nazriya) on

View this post on Instagram

#happynewyear #everyone

A post shared by Nazriya Nazim (@iam_nazriya) on

Comments are closed.