ഗപ്പി എന്ന ചിത്രത്തിലെ ആമിന എന്ന കഥാപാത്രമായി പ്രേക്ഷകരുടെ മുന്നിലെത്തിയ ഒരാളാണ് നന്ദന വർമ്മ. മലയാളത്തിലെ ഭാവി നായികമാരുടെ കൂട്ടത്തിൽ നന്ദനയുമുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ ബാല താരം തന്റെ നിലപാടുകൾ തുറന്നു പറയാൻ ഒരിക്കലും മടിക്കാറില്ല. നന്ദനയുടെ മുഖത്തിന് ഒരു പ്രത്യേകതയുണ്ട് അത് നന്ദന ചിരിക്കുമ്പോൾ കാണുന്ന കൊന്ത്ര പല്ലുകളാണ്. എന്നാൽ ഇനി ആരു എത്ര കളിയാക്കിയാലും തനിക്ക് ആ പല്ലുകൾ മാറ്റാൻ താല്പര്യം ഇല്ലെന്നാണ് നന്ദന പറയുന്നത്
‘കഴിഞ്ഞ ദിവസം കൂടി വീട്ടില്‍ പറഞ്ഞേയുള്ളൂ, ആ പല്ല് ഭയങ്കര ബോറാ ഒന്ന് ശരിയാക്കിക്കൂടേന്ന്. പലരും പറഞ്ഞിട്ടുണ്ട്, ചിരിക്കുമ്പോള്‍ ഭയങ്കര ബോറാണെന്നൊക്കെ. പക്ഷേ കളിയാക്കുന്നവരോട് ഇടക്ക് ഞാന്‍ പറയാറുണ്ട് ഇത് യുണീക്കല്ലേ എന്ന്.. പല്ല് ശരിയാക്കണമെന്ന് എനിക്കൊട്ടും താത്പര്യമില്ല.’‘ഇനി വലുതാകുമ്പോള്‍ എന്ത് ചെയ്യുമെന്ന് എനിക്കറിയില്ല. ആദ്യമൊക്കെ ഇന്‍സ്റ്റാഗ്രാമിലൊക്കെ ഇടുന്ന ചിത്രങ്ങള്‍ക്ക് താഴെ കുറേ നെഗറ്റീവ് കമന്റുകളൊക്കെ വന്നിരുന്നു. പക്ഷേ പിന്നെ പോസ്റ്റ് ഇട്ട് ഇട്ട് ആരും അങ്ങനെ മൈന്‍ഡ് ചെയ്യാതായി.’നന്ദന വർമ്മ പറയുന്നു