ഫേഷ്യല്‍ ചെയ്തിട്ട് വര്‍ഷങ്ങളായി, ഇപ്പൊ ത്രെഡ് പോലും ചെയ്യാറില്ല!നമിത പ്രമോദ്മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നമിത പ്രമോദ്. ട്രാഫിക് എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിയ നമിത പിന്നീട് ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായി. പിന്നീട് മലയാള ഭാഷ കടന്നു താരം മറ്റു തെന്നിന്ത്യൻ ഭാഷകളിൽ വേഷമിട്ടു. നമിതയുടെ പുതിയ ചിത്രം അൽ മല്ലു ആണ്. ബോബൻ സാമുവൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഐ.ടി രംഗത്ത് ജോലി ചെയ്യുന്ന നയന എന്ന കഥാപാത്രത്തെയാണ് നമിത ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പ്രവാസികളുടെ ജീവിതമാണ് ചിത്രം പറയുന്നത്

അടുത്തിടെ ചിത്രത്തിന്റ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ നമിത തന്റെ സൗന്ദര്യ രഹസ്യം തുറന്നു പറഞ്ഞിരിക്കുകയാണ് നമിത.ത്രെഡ് പോലും ചെയ്യാറില്ലെന്നും ഫേഷ്യൽ ചെയ്തിട്ട് വര്ഷങ്ങളായി എന്നും നമിത പറയുന്നു. നമിതയുടെ വാക്കുകളിങ്ങനെ””ചിലര്‍ പറയും, എന്തിനാ പറയുന്നേന്ന് അറീല്ല, ഞാന്‍ നിറയെ വെള്ളം കുടിക്കാറുണ്ട്, ചിരിക്കാറുണ്ട്, ചിരിക്കുമ്പോ സൗന്ദര്യം കൂടും അങ്ങനെയൊന്നുമല്ല. ഞാന്‍ പണ്ട് തൊട്ടേ ഹെല്‍ത്ത് കോണ്‍ഷ്യസാണ്. വീട്ടില്‍ എല്ലാവരും എക്സസൈസ് ചെയ്യും. ആരോഗ്യം സൂക്ഷിക്കണം. എന്നാല്‍ ജിമ്മില്‍ പോയിട്ട് ഭയങ്കര മെഷീന്‍സ് എടുത്ത് പൊക്കല്‍ എന്നൊന്നുമല്ല. യോഗ, എല്ലാം നാച്ചുറല്‍. ഫേഷ്യല്‍ ചെയ്തിട്ട് വര്‍ഷങ്ങളായി, ഇപ്പോ ത്രെഡ് പോലും ചെയ്യാറില്ല”

Comments are closed.