മൈ നെയിം ഈസ്‌ അഴകൻ ഒക്ടോബറിൽ തീയേറ്ററുകളിൽ!!

0
90

ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ബി.സി നൗഫൽ സംവിധാനം ചെയ്യുന്ന കോമഡി ഫാമിലി എന്റെർറ്റൈനെർ ചിത്രമാണ് മൈ നെയിം ഈസ്‌ അഴകൻ. ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ സമദ് ട്രൂത്ത് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ നായകനായ ഒരു യമണ്ടൻ പ്രേമകഥയാണ് ബി നൗഫൽ ഇതിനു മുൻപ് സംവിധാനം ചെയ്തത്.

ദി പ്രീസ്റ്റ്, ഭീഷ്മപർവ്വം, സിബിഐ 5, കാവൽ, അജഗജാന്തരം എന്നീ ചിത്രങ്ങളുടെ ഇന്ത്യക്ക് പുറത്തുള്ള ഡിസ്ട്രിബ്യൂഷൻ നിർവ്വഹിച്ചിട്ടുള്ള ട്രൂത്ത് ഫിലിംസ് നിർമ്മിക്കുന്ന ആദ്യ ചിത്രമായെത്തുന്ന ‘മൈ നെയിം ഈസ് അഴകൻ’ ഒക്ടോബർ മാസം തീയേറ്ററുകളിലേക്കെത്തും. വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ ജോർജ്, ജോണി ആന്റണി, ജോളി ചിറയത്ത്, ടിനിടോം, ജാഫർ ഇടുക്കി, സുധി കോപ്പ, ബൈജു എഴുപുന്ന, കൃഷ്ണ പ്രഭ എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ബിനു തൃക്കാക്കര തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ഫൈസൽ അലി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ബിജു കടവൂർ, ഫിനാൻസ് കൺട്രോളർ അരീബ് റഹ്മാൻ എന്നിവരാണ്. പി ആർ ഒ: വൈശാഖ് സി വടക്കേവീട്.