വ്യത്യസ്തം!! അടിപൊളി എന്റർടെയ്നർ!! മുകുന്ദനുണ്ണി അസോസിയേറ്റ്സ്!!

0
310

റീലീസിന് മുൻപ് പ്രൊമോഷനൽ കൺടെന്റുകൾ കൊണ്ട് തന്നെ ഏറെ വ്യത്യസ്ത പുലർത്തിയ ചിത്രമാണ് മുകുന്ദനുണ്ണി അസോസിയേറ്റ്സ്. ഗോദ, കുരങ്ങുബൊമ്മ എന്നി ഹിറ്റ് സിനിമകളുടെ എഡിറ്റർ ആയ അഭിനവ് സുന്ദർ നായ്‌ക്ക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിനവിന്റെ കന്നി സംവിധാനം. വിനീത് ശ്രീനിവാസൻ ആണ് ചിത്രത്തിൽ നായക വേഷത്തിൽ എത്തുന്നത്. സുരാജ് വെഞ്ഞാറമൂട്, തൻവി റാം, ആർഷ ബൈജു എന്നിവരാണ് മറ്റുള്ള പ്രധാന വേഷങ്ങളിൽ.

നന്മമരം അല്ലെങ്കിൽ ഗ്രേ എന്നി രണ്ട് വഴികളിൽ മാത്രം നീന്തുന്ന മലയാള സിനിമ നായക കഥാപാത്രങ്ങൾ മുകുന്ദ നുണ്ണിയെ പോലെ ഒരു കഥാപാത്രത്തെ കണ്ടിട്ടുണ്ടാകില്ല. പക്കാ ഡാർക്ക്‌ ഷൈഡിൽ ആന്റി ഹീറോ എന്നൊക്കെ വിളിക്കാൻ കഴിയുന്ന വക്കീൽ ആയില്ലായിരുന്നെങ്കിൽ പക്ക ക്രിമിനലായി മാറുമായിരുന്ന ഒരുവന്റെ കഥ. വിനീത് ശ്രീനിവാസൻ നാളിതുവരെ പടിത്തുയർത്തിയ പാവത്താൻ ഇമേജിനെ പുഷ്പം പോലെ ബ്രേക്ക്‌ ചെയ്യുന്നുണ്ട് ചിത്രം.വിനീതിന്റെ പ്രകടനം എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്.

മോട്ടിവേഷൻ പുസ്തകങ്ങളുടെ വരികളെയും ചിട്ടയായ ജീവിത ചര്യകളെയും മുഖമുദ്രയാക്കി വിജയകരമായ ഒരു ജീവിതം നേടുക എന്ന ഭഗീരത പ്രയത്നത്തിലാണ് അഡ്വക്കേറ്റ് മുകുന്ദനുണ്ണി നാളുകളായി.എന്നാൽ അതൊന്നും അയാളുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകുന്നില്ല എന്നതാണ് സത്യം. ജീവിത വിജയമെന്ന ലക്ഷ്യം അയാളെ മറ്റു വഴികളിലേക്ക് എത്തിക്കുന്നു.കുട്ടിക്കാലം മുതൽ തന്നെ ഉള്ളിൽ ക്രിമിനൽ ബുദ്ധിയുള്ള മുകുന്ദനുണ്ണിക്ക് വളഞ്ഞ വഴിയിലൂടെ പണം നേടാനുള്ള മാർഗം മുന്നിൽ തെളിയുമ്പോൾ അയാളത് സ്വീകരിക്കുന്നു.

മുകുന്ദനുണ്ണിയുടെ ശെരി തെറ്റുകൾ അയാളുടേത് മാത്രമാണ്, അതിനു അയാൾക്ക് ന്യാങ്ങളുണ്ട്.മറ്റൊരാളോടും ആത്മാർത്ഥതയില്ലാത്ത, സഹാനുഭൂതിയില്ലാത്ത മുകുന്ദനുണ്ണി സ്റ്റിരിയൊടൈപ്പുകളെ തകർക്കുന്ന നായകനാണ്. നമ്മൾ പത്രങ്ങളിലും മറ്റും കണ്ടു മറക്കുന്ന റോഡ് അപകടങ്ങളെ കുറിച്ചുള്ള വാർത്തകളെ കുറിച്ചു വേറെ രീതിയിൽ ചിന്തിക്കാൻ ചിലപ്പോൾ മുകുന്ദനുണ്ണി അസോസിയേറ്റ്സ് നമ്മളെ പരുവപ്പെടുത്തും.

ധൈര്യമായി തീയേറ്ററുകളിൽ ചെന്നു കാണാൻ കഴിയുന്ന ഒരു കിടിലൻ എന്റർടെയ്നർ ആണ് മുകുന്ദനുണ്ണി അസോസിയേറ്റ്സ്. പാത്ര സൃഷ്ടികളിൽ തൊട്ട് കഥാ സന്ദർഭങ്ങളിൽ വരെ സൃഷ്ടിച്ചെടുത്ത വ്യത്യസ്ത മനോഹരമാണ് ഒപ്പം വിനീതിന്റെ കിടിലൻ പ്രകടനം. അഭിനവ് സുന്ദർ നായ്ക്, നിങ്ങൾ ഒരു അസൽ സംവിധായകനാണ്

ഒറ്റവരി – മലയാളത്തിലെ പക്കാ ബ്ലാക്ക് കോമഡി പടം