സാമൂഹിക ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ഏത് താരതമ്പുരാനായാലും ഓർക്കണം!!! മോഹൻലാലിന് എതിരെ മനുഷ്യവകാശ കമ്മിഷൻ കേസ് എടുത്തുകോവിഡ് 19 വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഞായറാഴ്ച പ്രധാന മന്ത്രി ആഹ്വാനം ചെയ്ത ജനത കർഫ്യൂവിനെ അനുകൂലിച്ചു സൂപ്പർതാരം മോഹൻലാൽ രംഗത്ത് വന്നിരുന്നു. എന്നാൽ മോഹൻലാൽ പറഞ്ഞ വാക്കുകളിലെ അശാസ്ത്രീയതക്ക്‌ എതിരെ വിമർശനവുമായി പലരും രംഗത്ത് വന്നിരുന്നു. ഇപ്പോളിതാ മനുഷ്യാവകാശ കമ്മിഷൻ മോഹൻലാലിന് എതിരെ കേസ് എടുത്തെന്നു അറിയുന്നു.ദിനു വെയിൽ എന്നൊരാളാണ് പരാതിക്കാരൻ. ദിനു തന്നെയാണ് കേസ് എടുത്തെന്നുള്ള കാര്യം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്. ദിനുവിന്റെ കുറിപ്പ് ഇങ്ങനെ

നടൻ മോഹൻലാലിനെതിരെ ഞാൻ സമർപ്പിച്ച പരാതിയിൽ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു.Case no. 2377/11/9/2020. “സ്റ്റാർഡം” എന്നത് സമൂഹം കൽപ്പിച്ചു തരുന്ന താരപ്രഭയാണെന്നും, അതിൽ സാമൂഹിക ഉത്തരവാദിത്തത്തോടെയുള്ള പെരുമാറ്റമാണാവശ്യമെന്ന് ഏത് താരതമ്പുരാനും ഓർക്കേണ്ടതായുണ്ട്.

ചിലരെ സുഖിപ്പിക്കാൻ വേണ്ടി മാത്രം ബ്ലോഗിൽ പേനയുന്തുന്ന ഒരാൾക്ക് മാത്രമേ കൈയ്യടിയുടെ മന്ത്രോചാരണം കാരണം വൈറസ് നശിക്കുമെന്ന് തള്ളാനാവും. അതത്ര നിഷ്കളങ്കവുമല്ല.ഈ മഹാ ദുരന്ത കാലത്ത് അശാസ്ത്രീയമായ പ്രചരണങ്ങൾ നടത്തുന്ന എല്ലാവർക്കുമെതിരെ പരാതികൾ നൽകാൻ ശ്രമിക്കുക എന്നതാണ് വീടുകളിൽ സെൽഫ് കോറന്റയിനിൽ ഇരുന്ന് ചെയ്യാനാവുന്ന ഒരു സാമൂഹിക ഉത്തരവാദിത്തം.’

Comments are closed.