ഞാൻ ആർകെങ്കിലും തെറ്റിദ്ധാരണ ഉണ്ടാക്കിയെങ്കിൽ സോറി !! മോഹൻലാൽ

0
633

ബിഗ് ബോസ്സ് രണ്ടാം സീസൺ എത്തിയിരിക്കുകയാണ് പ്രേക്ഷകർക്ക് മുന്നിൽ. വമ്പൻ വിജയമായ ആദ്യ സീസണിനു ശേഷമെത്തുന്ന രണ്ടാം സീസണിലും അവതാരകനാകുന്നത് മോഹൻലാലാണ്. രസകരമായി ഷോ മുന്നോട്ട് പോകുന്നതിനിടെ ധർമജൻ ഒരു എപ്പിസോഡിൽ എത്തിയിരുന്നു. ഷോയിൽ നിന്നു തിരിച്ചു പോകാൻ നേരം ഉയരും ഞാൻ നാടാകെ എന്നൊരു ഗാനം പാടിയിരുന്നു. എന്നാൽ അവതാരകനായ മോഹൻലാൽ അപ്പോൾ പറഞ്ഞ വാക്കുകൾ പിന്നിട് ഒരു വലിയ വിവാദത്തിലേക്ക് ആണ് നയിച്ചത്. ഞാൻ പാടിയ പാട്ടാണിത് എന്നാണ് മോഹൻലാൽ പറഞ്ഞത്

എന്നാൽ ആ പാട്ട് പാടിയത് മറ്റൊരാൾ ആണെന്നും. പാവപെട്ട ഒരു ഗായകന്റെ പാട്ടിന്റെ ക്രെഡിറ്റ്‌ മോഹൻലാൽ മോഷ്ടിക്കുന്നത് വളരെ മോശമാണ് എന്ന രീതിയിൽ വിവാദങ്ങൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നിരവധി പോസ്റ്റുകൾ പ്രത്യക്ഷമായി ഇതേ ചൊല്ലി. ഇപ്പോളിതാ ഇതേ വിഷയത്തിൽ പ്രതികരിച്ചു മോഹൻലാൽ എത്തിയിരിക്കുകയാണ്. താൻ മൂലം ഉണ്ടായ തെറ്റിദ്ധാരണക്ക് മോഹൻലാൽ മാപ്പ് പറഞ്ഞത് ബിഗ് ബോസ് പ്രോഗ്രാമിലൂടെ ആണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

കഴിഞ്ഞ ആഴ്ചയിൽ ഞാൻ ഒരാളോട് ഒരു പാട്ട് പാടാൻ പറഞ്ഞു. അപ്പോൾ അദ്ദേഹം ഒരു പാട്ട് പാടി. പക്ഷേ ആ പാട്ട് ഏത് സിനിമയിലെ ആണെന്നോ ആരാണ് പാടിയതെന്നോ (അദ്ദേഹത്തിന്) അറിയില്ലായിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു, ഇത് എന്റെ സിനിമയിലേത് ആണ്. ഞാൻ പാടിയ പാട്ടാണെന്ന്. അങ്ങനെ പറഞ്ഞാൽ ഞാൻ പാടി അഭിനയിച്ചു എന്നാണല്ലോ ഞാൻ അർഥമാക്കുന്നത്. അത് 38 വർഷം മുൻപുള്ള ഒരു സിനിമയാണ്. പക്ഷേ ഒരുപാട് പേർ അത് തെറ്റിദ്ധരിച്ചു, ഞാൻ പാടിയ പാട്ടാണെന്ന്. അങ്ങനെ തെറ്റിദ്ധരിച്ചവരോട് പറയാം, ഞാൻ അങ്ങനെയല്ല അർഥമാക്കിയത്. ഞാൻ പാടി അഭിനയിച്ചു എന്നാണ് ഉദ്ദേശിച്ചത്. കാരണം ഞാൻ ഒരു പാട്ടുകാരനല്ല. അങ്ങനെ ആ തെറ്റിദ്ധാരണ ഉണ്ടായതിൽ, അങ്ങനെ ആർക്കെങ്കിലും ഉണ്ടെങ്കിൽ ഞാൻ അതിന് സോറി പറയുന്നു.