മക്കള്‍ വളരുന്നതും സ്‌കൂളില്‍ പോവുന്നതുമൊന്നും കാണാന്‍ എനിക്ക് യോഗമുണ്ടായിട്ടില്ല!!മോഹൻലാൽമലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ . നിലപാതയു വർഷങ്ങളായി അദ്ദേഹം സിനിമകളിലൂടെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ നാല് പതിറ്റാണ്ടുകളോളം നീണ്ട കലാജീവിതത്തിനിടയിൽ താൻ നഷ്ടപ്പെടുത്തിയ പേഴ്‌സണൽ ആയ ഒരുപാട് കാര്യങ്ങളുണ്ട് എന്ന് മോഹൻലാൽ പറയുന്നു. ഒരു നടന്‍ എന്ന നിലയില്‍ ഏറ്റവുമധികം തിരക്കുണ്ടായിരുന്ന കാലത്തു തന്റെ മക്കളുടെ വളർച്ചയുടെ പല ഘട്ടങ്ങളും കാണാനും ആസ്വദിക്കാനും കഴിയാതെ പോയി എന്ന് അദ്ദേഹം മാതൃഭൂമി ദിനപത്രത്തിലെ ‘പളുങ്കുമണികള്‍’ എന്ന പംക്തിയില്‍ പറയുന്നു . ആ വാക്കുകൾ ഇങ്ങനെ

മക്കള്‍ വളരുന്നതും സ്‌കൂളില്‍ പോവുന്നതുമൊന്നും കാണാന്‍ എനിക്ക് യോഗമുണ്ടായിട്ടില്ല. ഒരു നടന്‍ എന്നനിലയില്‍ ഏറ്റവുമധികം തിരക്കുണ്ടായിരുന്ന കാലമായിരുന്നു അത്. എന്നെത്തന്നെ മറന്ന് അദ്ധ്വാനിച്ചിരുന്ന കാലം. സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക് ഓടിയിരുന്ന വര്‍ഷങ്ങള്‍. കഥകളും കഥാപാത്രങ്ങളും കൊണ്ട് മനസ്സ് നിറഞ്ഞു തുളുമ്പിയിരുന്ന സുന്ദരഭൂതകാലം. എന്റെയീ ഓട്ടം കണ്ട് ഭാര്യ സുചിത്ര എപ്പോഴും പറയുമായിരുന്നു: ”ചേട്ടാ, കുട്ടികളുടെ വളര്‍ച്ച, അവരുടെ കളിചിരികള്‍ എന്നിവയ്ക്ക് റീടേക്കുകളില്ല. ഓരോ തവണയും സംഭവിക്കുന്നതോടെ അവ തീരുന്നു. ഇതു കണ്ടില്ലെങ്കില്‍ ഒരച്ഛനെന്ന നിലയില്‍ പിന്നീട് ദുഃഖിക്കും…”

‘അന്ന് അത് എനിക്ക് അത്രയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ മനസ്സിന്റെ വിദൂരമായ ഒരു കോണില്‍ ആ നഷ്ടബോധത്തിന്റെ നിഴല്‍ മറ്റാരും കാണാതെ വീണുകിടപ്പുണ്ട്. നാല്‍പ്പതു വര്‍ഷമായി സിനിമയില്‍ എത്രയോ റീടേക്കുകള്‍ എടുത്ത എനിക്ക് ഇതുവരെ എന്റെ കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെയും കളിചിരികളുടെയും രംഗങ്ങളുടെ റീടേക്കുകള്‍ക്ക് സാധിച്ചിട്ടില്ല. പലരും എന്നെപ്പോലെ ഈ ദുഃഖം പങ്കുവെയ്ക്കുന്നുണ്ടാവാം.’

Comments are closed.