മോഹൻലാലിന് എതിരെ കേസ് എടുത്തെന്ന വാർത്ത തെറ്റ്!! വാർത്തക്കെതിരെ മനുഷ്യാവകാശ കമ്മിഷൻജനത കർഫ്യൂവിനെ അനുകൂലിച്ചു മോഹൻലാൽ പറഞ്ഞ വാക്കുകളുടെ അശാസ്ത്രീയതയെ ചോദ്യം ചെയ്തു നിരവധി പേർ എത്തിയിരുന്നു. മോഹൻലാലിന് എതിരെ മനുഷ്യവകാശ കമ്മീഷനിൽ പരാതി നൽകിയെന്നും കമ്മിഷൻ ആ പരാതി സ്വീകരിച്ചെന്നും ദിനു വൈൽ എന്നൊരു യുവാവ് അടുത്തിടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തിരുന്നു. എന്നാൽ ഈ വാർത്ത തെറ്റാണെന്നു പറയുകയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. കമ്മിഷൻ പി ആർ ഒ പുറത്ത് വിട്ട കുറിപ്പിലാണ് ഇങ്ങനെ പറയുന്നത്

കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം മോഹന്‍ലാൽ നടത്തിയ കൊറോണ വൈറസ് സംബന്ധിച്ച പ്രസ്താവനക്കെതിരെ ഒരു പരാതി ഓണ്‍ലൈനില്‍ ലഭിച്ചിരുന്നു. സാധാരണ രീതിയിലുള്ള നടപടി ക്രമം എന്ന നിലയില്‍ ആ പരാതിക്ക് നമ്പറിട്ടു എന്നതൊഴിച്ചു നിര്‍ത്തിയാല്‍ പ്രസ്തുത പരാതി കമ്മിഷന്‍ കാണുകയോ ഉത്തരവ് പാസാക്കുകയോ ചെയ്തിട്ടില്ല.’ എന്ന് പത്രക്കുറിപ്പില്‍ പറയുന്നു.

താരത്തിനെതിരെ കേസെടുത്തെന്ന രീതിയിൽ ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചത് ശ്രദ്ധയിൽ പെട്ടെന്നും ഇതിലൊരു സത്യവും ഇല്ലെന്നാണെന്നു പി ആർ ഓ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതകര്‍ഫ്യൂ ദിനത്തില്‍ നാം ക്ലാപ്പടിക്കുന്നത് വലിയ ഒരു മന്ത്രം പോലെയാണ്. അങ്ങിനെ ചെയ്യുന്നതിലൂടെ ഒരുപാട് ബാക്ടീരിയയും വൈറസും നശിച്ചു പോകാന്‍ സാധ്യതയുണ്ടെന്നുമാണ് മോഹന്‍ലാല്‍ അന്ന് പറഞ്ഞത്

Comments are closed.