സിനിമ മേഖലയിലെ തൊഴിലാളികൾക്ക് സഹായം വാഗ്ദാനം ചെയ്തു മോഹൻലാൽതൊഴിലീല്ല്യാമ കാരണം നട്ടം തിരിയുന്ന സിനിമ മേഖലയിലെ തൊഴിലാളികൾക്ക് സഹായം നൽകാനൊരുങ്ങി ചലച്ചിത്ര പ്രവർത്തകരുടെ സംഘടന ഫെഫ്ക. ഫെഫ്ക ഈ ഉദ്യമത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട്‌ ചെയ്യുന്നു. സൂപ്പർതാരം മോഹൻലാൽ ഈ പദ്ധതിയെ കുറിച്ചു അറിഞ്ഞെന്നും, അതിന്റെ ഭാഗമായി ഒരു വമ്പൻ തുക വാഗ്‌ദാനം ചെയ്‌തെന്നും ഫെഫ്കയിലെ ഒരു മുതിർന്ന അംഗത്തിന്റെ വാക്കുകൾ മുൻനിർത്തി മനോരമ റിപ്പോർട്ട്‌ ചെയ്യുന്നു

തെലുങ്ക് സിനിമ താരം അല്ലു അർജുനും സഹായം വാഗ്ദാനം ചെയ്തെന്നു ഫെഫ്ക വൃത്തങ്ങൾ അറിയിച്ചു. അല്ലുവിന്റെ ഓഫീസിൽ നിന്നു ഈ കാര്യം വിളിച്ചു ചോദിച്ചിരുന്നു എന്നും പറയുന്നു. നേരത്തെ തമിഴ് സിനിമ ലോകത്തിൽ ജോലി ഇല്ലാതെ ബുദ്ധിമുട്ടിൽ ആയവരെ സഹായിക്കാൻ നടന്മാരായ കാർത്തിയും സൂര്യയും രംഗത്ത് ഇറങ്ങിയിരുന്നു.

“കോവിഡ് ഭീതി ഉയർന്ന സാഹചര്യത്തിൽ ഫെഫ്ക ആദ്യം ചിന്തിച്ചത് ദിവസവേതന തൊഴിലാളികളെക്കുറിച്ചായിരുന്നു.ചിത്രീകരണം മുടങ്ങുന്ന സാഹചര്യം വന്നാൽ എങ്ങനെ ഇവരെ സഹായിക്കണമെന്നും ചർച്ച ചെയ്യുകയുണ്ടായി.ഫെഫ്കയുടെ നേതൃത്വത്തിൽ ഇതിനായി വാട്സാപ് ഗ്രൂപ്പും തുടങ്ങി. എന്നാൽ അതിനു മുമ്പുതന്നെ, അവരെ സഹായിക്കാൻ എന്തുചെയ്യാനാകുമെന്നു നടൻ മോഹൻലാൽ ചോദിച്ചിരുന്നു. ഫെഫ്കയുടെ പദ്ധതിയെപ്പറ്റി അറിയിച്ചപ്പോൾ അദ്ദേഹം ഒരു വലിയ തുക വാഗ്ദാനം ചെയ്തു

സൂപ്പർതാരം അല്ലു അർജുനും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓഫിസിൽനിന്ന് ഇതു സംബന്ധിച്ച് വിളിച്ചുചോദിച്ചിരുന്നു. മലയാള സിനിമ ഒരു വലി‌യ കുടുംബം പോലെയാണ്, വലിയ കൂട്ടായ്മ ഇനിയും കൂടുതൽ പേർ തൊഴിലാളികളെ സഹായിക്കാൻ മുന്നോട്ടു വരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.”ഫെഫ്കയിലെ ഒരു അംഗം അനഗ്നെ പറഞ്ഞെന്നു മനോരമ റിപ്പോർട്ട് ചെയുന്നു.

Comments are closed.