പരസ്പരം പോർവിളി നടത്തി മോഹൻലാലും മഞ്ജു വാര്യറും!! സംഭവമിങ്ങനെ

0
540

മലയാളികളുടെ ഇഷ്ട താര ജോഡികളാണ് മോഹൻലാലും മഞ്ജു വാര്യരും. ഇരുവരും ഒന്നിച്ചെത്തിയ പല സിനിമകളും പ്രേക്ഷകരുടെ മനസ്സിൽ ചിര പ്രതിഷ്ഠ നേടിയവയാണ്.എന്നാൽ അടുത്ത സുഹൃത്തുകളായ ഇവർ ഇവർ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ.?

അങ്കത്തിനൊരുങ്ങി മോഹൻലാലും മഞ്ജു വാര്യരും.. അതെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മൈ ജി യുടെ പരസ്യത്തിന്റെ ടീസറിലാണ് ഇരുവരും പരസ്പരം വെല്ലുവിളി നടത്തിയത്. മോഹൻലാൽ – മഞ്ജു വാര്യർ കൂട്ടുകെട്ട് ആദ്യമായി ഒരുമിക്കുന്ന മൈ ജിയുടെ പരസ്യ ചിത്രത്തിന്റെ 4 ടീസറുകൾ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു മത്സര ബുദ്ധിയോടെ പരസ്പരം വെല്ലുവിളിക്കുന്ന തരത്തിലുള്ള ടീസർ ആണ് അണിയറ ,പ്രവർത്തകർ പുറത്തു വിട്ടത്. വ്യത്യസ്ഥമായ ഈ ടീസറുകൾ കണ്ട് എന്തായിരിക്കും ആ അങ്കം എന്നതിന് കാത്തിരിക്കുകയാണ് പ്രേക്ഷകർ . മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനും ഒട്ടനവധി മികച്ച പരസ്യ ചിത്രങ്ങള്‍ നമുക്ക് സമ്മാനിക്കുകയും ചെയ്ത ജിസ് ജോയ് ആണ് ഈ പരസ്യം സംവിധാനം ചെയ്യുന്നത്. രണ്ടു സൂപ്പര്‍ സ്റ്റാറുകള്‍ ബ്രാന്‍ഡ് അംബാസിഡറായിട്ടുള്ള കേരളത്തിലെ ഒരേ ഒരു ബ്രാന്‍ഡ് ആണ് മൈ ജി.

കേരളത്തില്‍ മൊബൈല്‍ വിപ്ലവത്തിന് തുടക്കമിട്ട മൈജി ഓണത്തിന് നിരവധി ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പുറത്തിറങ്ങുന്ന പരസ്യം മലയാളത്തില്‍ ഒരു സിനിമയെടുക്കുന്ന ചെലവിലാണ് ഒരുക്കുന്നതെന്നാണ് ലഭിക്കുന്ന വാര്‍ത്തകള്‍. മാസ് ആന്‍ഡ് ക്ലാസ് ലുക്കിലാണ്രേത ലാലേട്ടന്റെ വരവ്.