മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അൻപതു ലക്ഷം രൂപ നൽകി മോഹൻലാൽഇന്ത്യയെങ്ങും കോവിഡ് രോഗബാധയുടെ ഭീതീ ഉയരുകയാണ്. അത് കൊണ്ട് അതിനെതിരെയുള്ള ജാഗ്രതയുടെ ഭാഗമായി ലോക്ക് ഡൗണിലേക്ക് നമ്മുടെ രാജ്യം കടന്നിട്ടുണ്ട്. കോവിഡിന് എതിരെയുള്ള മഹാമാരിയിൽ നമ്മുടെ രാജ്യത്തിന്റെ പ്രവർത്തനത്തിന് വേണ്ടി ഉദാരമതികളായ ജനങ്ങളുടെ സംഭാവനകൾ ആവശ്യമാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയുടെ റീലീഫ് ഫണ്ടിലേക്ക് ഇതിനോടകം തന്നെ പലരും വലിയ രീതിയിൽ സഹായം നൽകി കഴിഞ്ഞുമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇപ്പോൾ അൻപതു ലക്ഷം രൂപ നൽകി മാതൃകയായിരിക്കുകയാണ് സൂപ്പർതാരം മോഹൻലാൽ. ഇന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിനിടെ ആണ് മോഹൻലാൽ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയ കാര്യം അറിയിച്ചത്. വലിയ കൈയടികളോടെ ആണ് സോഷ്യൽ മീഡിയ ഈ കാര്യത്തിനെ വരവേറ്റത്.

നേരത്തെ ജനത കർഫ്യൂ സമയത്തെ അശാസ്ത്രീയ പരാമർശം കൊണ്ട് വളരെയധികം ട്രോളുകൾ ഏറ്റു വാങ്ങിയ ഒരു വ്യക്തിയാണ് മോഹൻലാൽ. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ തുടക്കം മുതൽ തന്നെ കോവിഡ് 19 നു എതിരെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് മോഹൻലാൽ ചുക്കാൻ പിടിച്ചിരുന്നു.

Comments are closed.