കോളേജിലെ മോഹൻലാലിൻറെ രാഷ്ട്രീയം ഇതായിരുന്നു !! സുഹൃത്ത് സന്തോഷ്‌അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായ ഒന്നായിരുന്നു മോഹൻലാലിൻറെ രാഷ്ട്രീയം. പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി ഉള്ള കൂടികാഴ്ചകൾക്ക് ശേഷം അദ്ദേഹം ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയിൽ വിശ്വസിക്കുന്ന ഒരാളാണ് എന്ന് പലരും പറഞ്ഞു പരത്തിയിരുന്നു. അതിലെ വാസ്തവവും വിരുദ്ധതയും ഒന്നും ഇതുവരെ വ്യക്തമായിട്ടില്ല. ഇപ്പോളിതാ മോഹൻലാലിൻറെ സുഹൃത്തും സഹപാഠിയും ആയിരുന്ന സന്തോഷിന്റെ അഭിമുഖത്തിലെ വാക്കുകൾ വൈറലാണ്

”പ്രീഡിഗ്രിക്ക് പഠിച്ചത് എംജിലാണ്, ഡിഗ്രിക്കും അവിടെയായിരുന്നു. ലാലും അതേസമയത്ത് അവിടെ പഠിച്ചാതായിരുന്നു. ലാല്‍ കൊമേഴ്‌സ് ഞാന്‍ മാത്‌സ്. ഒരേ ബാച്ചായിരുന്നു. അന്ന് സൗഹൃദം എന്ന് പറഞ്ഞാല്‍ രണ്ട് പാര്‍ട്ടിയുടെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ലാല്‍ എസ്എഫ്‌ഐയും ഞാന്‍ ഡിഎസ്‌യുവും ആയിരുന്നു. ഞങ്ങള്‍ തമ്മില്‍ വലിയ ചേര്‍ച്ച പോരായിരുന്നു”

ഒരു നടൻ കൂടെയാണ് സന്തോഷ്‌. എൺപതുകളിൽ ഒരുപാട് സിനിമകളിൽ വില്ലൻ, സഹതാര വേഷങ്ങളിൽ സന്തോഷ്‌ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ അവസരങ്ങൾ കുറഞ്ഞെങ്കിലും മിനി സ്ക്രീനിലും സന്തോഷ്‌ തിളങ്ങി. സന്തോഷും മോഹൻലാലും ഉറ്റ ചങ്ങാതിമാരും ഏകദേശം ഒരേ കാലഘട്ടത്തിൽ അഭിനയ ജീവിതം തുടങ്ങുകയും ചെയ്തവരാണ്

Comments are closed.