നിന്റെ ഉറക്കമില്ലാത്ത രാത്രികൾ തുടങ്ങി കഴിഞ്ഞു മിഥുൻ !!ചിരിയുണർത്തി ചാക്കോച്ചന്റെ കമന്റ്‌

0
1036

നിന്റെ ഉറക്കമില്ലാത്ത രാത്രികൾ തുടങ്ങി കഴിഞ്ഞു മിഥുൻ !!ചിരിയുണർത്തി ചാക്കോച്ചന്റെ കമന്റ്‌

മിഥുൻ മാനുവൽ തോമസ്, മലയാള സിനിമയെ സംബന്ധിച്ചു കൊമേർഷ്യൽ ഫിലിംസിൽ ഒരു ബ്രാൻഡ് ആയി മാറിക്കഴിഞ്ഞു ആട് 2 എന്ന വമ്പൻ വിജയത്തിന് ശേഷം ഈ പേര്. ആട് 2 വിനു ശേഷം അത്രമേൽ പ്രശസ്തിയാണ് മിഥുൻ നേടിയത്. ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ അഞ്ചാം പാതിര എന്ന ചിത്രം ഒരുക്കിയതും മിഥുൻ മാനുവൽ തോമസാണ്. വലിയ രീതിയിലുള്ള പ്രദർശന വിജയവും നിരൂപക പ്രശംസയും ചിത്രം നേടി.

മിഥുൻ മാനുവലിനു അടുത്തിടെ ഒരു മകൻ ജനിച്ചിരുന്നു. മിഥുൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ കാര്യം പ്രേക്ഷകരെ അറിയിച്ചത്.” ഞങ്ങളുടെ പൂത്തുലഞ്ഞ കണിക്കൊന്ന !! മകൻ 🥰🥰 ഫസ്റ്റ് ബോൺ !! ” ഇങ്ങനെയാണ് മിഥുൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തത്.സെലിബ്രിറ്റികൾ അടക്കമുള്ള ഒരുപാട് പേർ മിഥുനിന്റെ പോസ്റ്റിനു താഴെ ആശംസകളുമായി എത്തിയിരുന്നു.

ഇതിൽ ചാക്കോച്ചൻ എഴുതിയ കമന്റ്‌ ഏറെ രസകരമാണ്. അഞ്ചാം പാതിരാ എന്ന ചിത്രത്തിലെ ഒരു ഡയലോഗ് ആണ് ചാക്കോച്ചൻ കമന്റ്‌ ചെയ്തത്. നിന്റെ ഉറക്കമില്ലാത്ത രാത്രികൾ ആരംഭിച്ചു കഴിഞ്ഞു എന്നാണ് ചാക്കോച്ചൻ മിഥുനിന്റെ ഫോട്ടോക്ക് താഴെ കമന്റ്‌ ചെയ്തത്. അഞ്ചാം പാതിരയിലെ നായക വേഷം ചെയ്തത് ചാക്കോച്ചൻ ആയിരുന്നു. ഒരു ത്രില്ലെർ ചിത്രമായിരുന്നു അഞ്ചാം പാതിര.