പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കാൻ മേ ഹും മൂസ ZEE5-ലേക്ക്!

0
63

പുതിയ സിനിമകളും, വെബ് സീരീസുകളും, ടീവി ഷോകളുമായി പ്രേക്ഷക ഹൃദയം കിഴടക്കിയ ഇന്ത്യയിലെ ഏറ്റവും മികച്ച ഓണ്‍ലൈന്‍ വിഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമാണ് ZEE5. 19 വർഷങ്ങൾക്കു ശേഷം മരിച്ച മൂസ നാട്ടിൽ തിരിച്ചെത്തുന്നു. യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് അയാൾ പറയുന്നു. എന്നാൽ അത് വിശ്വസിക്കാൻ ആരും തയ്യാറാകുന്നില്ല.പിന്നീടുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളാണ് മേ ഹും മൂസ എന്ന ചിത്രത്തിന്റെ പ്രമേയം. ZEE5-ലൂടെ പാപ്പന് ശേഷമെത്തുന്ന സുരേഷ് ഗോപി ചിത്രമാണ് മേ ഹും മൂസ.

സംവിധാനം – ജിബു ജേക്കബ്, തിരക്കഥ- രൂപേഷ് റെയ്ൻ, സംഗീതസംവിധാനം ശ്രീനാഥ് ശിവശങ്കരൻ. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി ജെ റോയ്, തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല, എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന്‍ നിര്‍വ്വഹിക്കുന്നു. സുരേഷ് ഗോപി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ, സൈജു കുറുപ്പ്, ജോണി ആന്റണി, സലിംകുമാര്‍, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേഷ്, സ്രിന്ദ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ചിത്രം നവംബർ 11 ന് സീ 5ഇൽ റിലീസ് ചെയ്യും.