നേരിട്ട് കാണുമ്പോൾ പലരും എത്ര മാസമായി എന്നൊക്ക ചോദിക്കും !! തട്ടീം മുട്ടീം മീനാക്ഷിപ്രേക്ഷക പ്രീതി നേടിയ ഒരു സിറ്റ് കോം ആണ് തട്ടീം മുട്ടീം. വർഷങ്ങളായി മികച്ച ടി ആർ പി റേറ്റിംഗ് ഉള്ള പരമ്പര എട്ടു വർഷം മുൻപാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. മീനാക്ഷിയെന്ന മകളുടെ കഥാപാത്രം സീരിയലിൽ ചെയ്യുന്നത് ഭാഗ്യലക്ഷ്മി പ്രഭുവാണ്. ഭാഗ്യലക്ഷ്മിയുടെ സഹോദരൻ കണ്ണനായി എത്തുന്നത്‌ മീനാക്ഷിയുടെ യഥാർത്ഥ ജീവിതത്തിലെ അനിയൻ സിദ്ധാർഥ്‌ ആണ്. ഇരുവരും യഥാർഥത്തിൽ സഹോദരിയും സഹോദരനുമാണെന്നു പ്രേക്ഷകരിൽ കുറച്ചു പേർക്കേ അറിയുകയുള്ളൂ

ജീവിതത്തിൽ കോട്ടയത്ത് ഒരു സ്വകാര്യ ഹോസ്പിറ്റലിൽ നഴ്സാണ് ഭാഗ്യലക്ഷ്മി. ജോലിക്കിടയിൽ സമയം കണ്ടെത്തിയാണ് ഭാഗ്യലക്ഷ്മി അഭിനയിക്കുന്നത്. ഇപ്പോൾ സീരിയലിൽ ഭാഗ്യലക്ഷ്മി അവതരിപ്പിക്കുന്ന മീനാക്ഷിയുടെ ഗർഭകാലമാണു കാണിക്കുന്നത്. ചെറിയ ബേബി ബംപ് ഒക്കെ വച്ചു ആണ് മീനാക്ഷി സീരിയലിൽ ഇപ്പോൾ അഭിനയിക്കുന്നത്. പരമ്പരയിൽ മീനാക്ഷി ഇപ്പോൾ രണ്ടുമാസം ഗർഭിണിയാണ്.

പലരും നേരില്‍ കാണുമ്പോള്‍ വയര്‍ എവിടെ എന്നൊക്കെ ചോദിക്കാറുണ്ടെന്നും മീനാക്ഷിയുടെ കല്യണം കണ്ട് പലരും തന്റെ ഒറിജിനല്‍ കല്യാണമാണെന്ന് തെറ്റിധരിച്ചിച്ചുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ ഓണ്ലൈന് നൽകിയ അഭിമുഖത്തിൽ മീനാക്ഷി പറയുകയുണ്ടായി

Comments are closed.