മരക്കാരിന്റെ ഓഡിയോ റൈറ്റ്സ് വിറ്റു പോയത് റെക്കോർഡ് തുകക്ക്

0
266

കുഞ്ഞാലി മരക്കാർ എന്ന പ്രിയദർശൻ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. നാൽപതു സിനിമകൾക്ക് മുകളിൽ മലയാളികളെ വിസ്മയിപ്പിച്ച പ്രിയദർശൻ മോഹൻലാൽ കോംബോ വീണ്ടും ഒന്നിക്കുന്ന ചിത്രം കേരളത്തിലെ തന്നെ ഏറ്റവും മുതല്മുടക്കുള്ള സിനിമയാണ്. മികച്ച ടെക്നിഷ്യനുകൾ ഒന്നിക്കുന്ന ചിത്രം ചിത്രീകരിച്ചത് രാമോജി റാവു ഫിലിം സിറ്റിയിലാണ്. കോടികൾ മുടക്കി ഒരുക്കിയ സെറ്റിൽ ആണ് ചിത്രീകരണം നടന്നത്.മോഹൻലാലിനൊപ്പം അർജുൻ സർജ, സുനിൽ ഷെട്ടി, സിദ്ദിഖ്, പ്രണവ് മോഹൻലാൽ എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തിൽ ഒന്നിക്കുന്നുണ്ട്. പ്രണവ് മോഹൻലാൽ ആണ് ചിത്രത്തിൽ മോഹൻലാലിൻറെ ചെറുപ്പ വേഷം അവതരിപ്പിക്കുന്നത്. പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക വേഷത്തിൽ എത്തുന്നത്.

ചിത്രത്തിന്റ ഓഡിയോ റൈറ്സ് വിറ്റു പോയത് റെക്കോർഡ് തുകക്കാണ്. മലയാള സിനിമയിൽ ഇത് വരെ വന്നതിൽ വച്ചേറ്റവും വലിയ തുക മുടക്കി ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയത് സൈന ആണ്. തുക ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. മലയാളം കൂടാതെ നാലോളം ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റ ഇതര ഭാഷകളിലെ ഓഡിയോ റൈറ്റ്‌സും സൈന തന്നെയാണ് സ്വന്തമാക്കിയത്

രാത്രി പന്ത്രണ്ടു മണിക്കാണ് കുഞ്ഞാലി മരക്കാരിന്റ ആദ്യ പ്രദർശനം നടത്തുന്നത്. അത് കഴിഞ്ഞു നാല് മണിക്കും ഷോ ഉണ്ടാകും. നാളിതു വരെ ഒരു മലയാള സിനിമ കണ്ടിട്ടില്ലാത്ത വിധം വലിയ റിലീസാണ് അണിയറക്കാർ പ്ലാൻ ചെയ്യുന്നത്.റീലിസിനു മുൻപ് തന്നെ പ്രീ റിലീസ് ബിസ്സിനെസ്സിലൂടെ ഒരു വലിയ തുക നേടാനും ചിത്രത്തിനായിട്ടുണ്ട്