മഞ്ജു വാര്യരെ വച്ചു സിനിമ ചെയ്യരുത് എന്ന് പലരും പറഞ്ഞിരുന്നു !! റോഷൻ ആൻഡ്രൂസ്

0
297

ഉദയനാണ് താരം മുതൽ റോഷൻ ആൻഡ്രൂസ് എന്ന സംവിധായകൻ പ്രേക്ഷകരോടൊപ്പം സഞ്ചരിക്കുന്നൊരാളാണ്. ഈ കാലയളവിൽ അദ്ദേഹം ചെയ്ത ചിത്രങ്ങളൊക്കയും പ്രമേയപരമായോ ആഖ്യാനപരമായോ പുതുമ നിറഞ്ഞവ ആയിരുന്നു. മുംബൈ പോലീസ് പോലുള്ള പാത്ത്‌ ബ്രേക്കർ ചിത്രങ്ങളും ആ ലിസ്റ്റിലുണ്ട്. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യറെ മടക്കിക്കൊണ്ടു വന്നൊരാളാണ് റോഷൻ ആൻഡ്രൂസ്. റോഷന്റെ അവസാന ചിത്രം പ്രതി പൂവൻ കോഴിയിലും മഞ്ജു ആയിരിന്നു നായിക

ഹൌ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ മഞ്ജുവിനേ തിരിച്ചു കൊണ്ട് വരാൻ ശ്രമിച്ചപ്പോൾ അതിനേ തടഞ്ഞ ഒരുപാട് പേരുണ്ടെന്ന് റോഷൻ പറയുന്നു. റോഷന്റെ വാക്കുകൾ ഇങ്ങനെ”ഈ ചിത്രത്തിലേക്ക് മഞ്ജുവല്ലാതെ മറ്റൊരു ഓപ്ഷനുണ്ടായിരുന്നില്ല. ഞാനെന്താണോ മനസ്സില്‍ കാണുന്നത് അതിന്റെ നൂറിരട്ടി മഞ്ജു അഭിനയത്തിലൂടെ തിരിച്ച് തരും. മഞ്ജുവുമായി മാത്രമല്ല അവരുടെ കുടുംബവുമായും നല്ല അടുപ്പമുണ്ട്. ഇവിടം സ്വര്‍ഗമാണ് എന്ന ചിത്രത്തില്‍ മഞ്ജുവിന്റെ അച്ഛനെ അഭിനയിപ്പിച്ചിരുന്നു. മഞ്ജുവിന്റെ വീട്ടില്‍ നിന്നും ഇടയ്ക്ക് ഭക്ഷണം കഴിച്ചിരുന്നു. രുചികരമായ മാമ്പഴപ്പുളിശ്ശേരി മഞ്ജുവിന്റെ അമ്മ ഉണ്ടാക്കിത്തന്നിരുന്നു. ഇന്നും നാവിലുണ്ട് ആ രുചി

ഹൗ ഓള്‍ഡ് ആര്‍യൂവിലൂടെ മഞ്ജു വാര്യരെ തിരിച്ചുകൊണ്ടു വരുമ്പോള്‍ പലരും ആ ശ്രമത്തെ നിരുത്സാഹപ്പെടുത്തിയിരുന്നു. ആ സിനിമ ചെയ്യരുതെന്ന് പലരും പറഞ്ഞിരുന്നു. ഇന്നും ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ട്. മലയാളത്തിലെ മികച്ച അഭിനേത്രിയെ തിരിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ സംതൃപ്തനാണ് ‘