മഞ്ജു വാരിയർ വന്നതും ചാടിയെഴുന്നേറ്റ് ധനുഷും രൺവീറും !! വീഡിയോ വൈറൽ !!തിരിച്ചു വരവിലും ഗംഭീരൻ വേഷങ്ങൾ മഞ്ജു വാര്യരെ തേടി എത്തി. ഇന്നും മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാൾ മഞ്ജു തന്നെയാണ്. ലേഡി സൂപ്പർസ്റ്റാർ എന്ന വിളി അന്വര്ധമാകുന്നുണ്ട് മഞ്ജു. ഓരോ മഞ്ജു വാരിയർ ചിത്രത്തിനും അത്രമേൽ വലിയ കുടുംബ പ്രേക്ഷകരുടെ സാന്നിധ്യമുണ്ട്. ഇപ്പോൾ മലയാളവും കടന്നു മഞ്ജു തമിഴ് മണ്ണിൽ കാലുറപ്പിച്ചിരിക്കുകയാണ് . ധനുഷ് വെട്രിമാരൻ ചിത്രം അസുരനിലൂടെ ആണ് മഞ്ജു തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രമൊരു വമ്പൻ ഹിറ്റായിരുന്നു

സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് മഞ്ജു അടുത്തിടെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ മഞ്ജു പങ്കു വച്ചൊരു വീഡിയോ വൈറലാണ്. ഒരു പഴയ അവാർഡ് നിശയുടെ വീഡിയോ ആണ് മഞ്ജു പങ്കു വച്ചത്. അവാർഡ് വാങ്ങി വേദിയിൽ നിന്നും ഇറങ്ങി വരുമ്പോൾ ആദ്യം ടോവിനോയോടും തൃഷയോടും സംസാരിക്കുന്നത് വിഡിയോയിൽ കാണാം. അടുത്തായി ധനുഷും രൺവീർ സിങ്ങും ഇരിക്കുന്നതായും വിഡിയോയിൽ കാണാം തുടർന്ന് മഞ്ജു വന്നതും ഇരുവരും ചാടിയെഴുന്നേറ്റ് മഞ്ജുവിന് കൈ നൽകുന്നത് വിഡിയോയിൽ കാണാം

ധനുഷ് മഞ്ജുവിനെ കുറിച്ചു രൺവീറിനോട്‌ പറയുന്നതും. മൂവരും ചിരിച്ചു കൊണ്ട് സംസാരിക്കുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. സൂപ്പർ താരങ്ങളാണെങ്കിലും എഴുനേറ്റ് നിന്നു മര്യാദ കാണിച്ച രൺവീറിനും ധനുഷിനും കൈയടികൾ നൽകുകയാണ് സോഷ്യൽ മീഡിയ

Comments are closed.