തലൈവരെ അതിശയിപ്പിച്ചു മഞ്ജു വാരിയർതിരിച്ചു വരവിലും ഗംഭീരൻ വേഷങ്ങൾ മഞ്ജു വാര്യരെ തേടി എത്തി. ഇന്നും മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാൾ മഞ്ജു തന്നെയാണ്. ലേഡി സൂപ്പർസ്റ്റാർ എന്ന വിളി അന്വര്ധമാകുന്നുണ്ട് മഞ്ജു. ഓരോ മഞ്ജു വാരിയർ ചിത്രത്തിനും അത്രമേൽ വലിയ കുടുംബ പ്രേക്ഷകരുടെ സാന്നിധ്യമുണ്ട്. ഇപ്പോൾ മലയാളവും കടന്നു മഞ്ജു തമിഴ് മണ്ണിലും കാലുറപ്പിച്ചു കഴിഞ്ഞു. ധനുഷ് വെട്രിമാരൻ ചിത്രം അസുരനിലൂടെ ആണ് മഞ്ജു തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്

മലയാളത്തിൽ മഞ്ജുവിന്റെ അടുത്ത ചിത്രം സന്തോഷ്‌ ശിവൻ ഒരുക്കിയ ജാക്ക്‌ ആൻഡ് ജിൽ ആണ്. ചിത്രത്തിൽ മഞ്ജു കുറച്ചു ആക്ഷൻ രംഗങ്ങളിൽ എത്തുന്നുണ്ട്. സന്തോഷ്‌ ശിവൻ അടുത്തിടെ സൂപ്പർസ്റ്റാർ രജനീകാന്തിന് മഞ്ജു ജാക്ക്‌ ആൻഡ് ജില്ലിൽ അവതരിപ്പിച്ച ചില ആക്ഷൻ രംഗങ്ങൾ കാണിച്ചു കൊടുത്തിരുന്നു. ആക്ഷൻ രംഗങ്ങളിലെ മഞ്ജുവിന്റെ പ്രകടനം കണ്ടു രജനികാന്ത് അത്ഭുതപ്പെട്ടു എന്നാണ് സന്തോഷ്‌ ശിവൻ പറയുന്നത്. ജാക്ക്‌ ആൻഡ് ജിലിലെ ആക്ഷൻ രംഗങ്ങളെ കുറിച്ചു മഞ്ജു പറയുന്നതിങ്ങനെ

കുഞ്ഞു കുഞ്ഞു ആക്ഷന്‍ സീക്വന്‍സ് ഒക്കെ ഞാന്‍ മുന്പ് ചെയ്തിട്ടുണ്ട്. ‘ജോ ആന്‍ഡ്‌ ദി ബോയ്‌’ എന്ന ചിത്രതിലോക്കെ ചെറിയ രീതിയില്‍ ഉള്ള ആക്ഷന്‍ ചെയ്തിട്ടുണ്ട്. പക്ഷേ ഇതില്‍ ആക്ഷന്‍ (കാര്യമായി) ഉണ്ട്. ഞാനിതു വരെ ആരോടും പറഞ്ഞിട്ടില്ല. ഏറെ പ്രത്യേകതകളുള്ള ഒരു കഥാപാത്രമാണ് ‘ജാക്ക് ആന്‍ഡ്‌ ജില്ലി’ലേത്. ആ കഥാപാത്രത്തിന്റെ ഓരോരോ തോന്ന്യവാസങ്ങളാണ്. ഞാന്‍ ഇത് വരെ സിനിമയില്‍ ചെയ്യാത്ത പുതിയ പുതിയ പരീക്ഷണങ്ങള്‍ ആ സിനിമയില്‍ എന്നെ കൊണ്ട് സന്തോഷേട്ടന്‍ ചെയ്യിച്ചിട്ടുണ്ട്. അതൊക്കെ സന്തോഷേട്ടന്‍റെ റിസ്കാ,

Comments are closed.