അങ്ങനെ എനിക്കും ഒരു വീടായി !! സന്തോഷം പങ്കു വച്ചു മണികണ്ഠൻ !കമ്മട്ടിപാടം എന്ന കന്നി ചിത്രം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ ശക്തമായ സ്ഥാനം നേടിയ നടനാണ് മണികണ്ഠൻ ആചാരി. കന്നി ചിത്രത്തിലെ വേഷം തന്നെ മികച്ച കൈയടി നേടി കൊടുത്തു ഈ കലാകാരന്. പിന്നീട് ഒരുപിടി നല്ല ചിത്രങ്ങളിലും വേഷമിട്ട മണികണ്ഠൻ തമിഴ് സിനിമകളിലും അടുത്തിടെ വേഷമിട്ടിരുന്നു. കാർത്തിക് സുബരാജ് സംവിധാനം ചെയ്ത രജനികാന്ത് – വിജയ് സേതുപതി ചിത്രം പേട്ടയിലും ഒരു നല്ല വേഷത്തിൽ എത്തിയിരുന്നു

സിനിമ പാരമ്പര്യം ഒന്നുമില്ലാതെ ആണ് മണികണ്ഠൻ പ്രശസ്തിയുടെ ഉയരങ്ങൾ ചവിട്ടി കയറിയത്. സിനിമയിൽ എത്തുന്നതിനു മാർക്കറ്റിൽ ആയിരുന്നു മണികണ്ഠൻ ജോലി ചെയ്തിരുന്നത്. ഇപ്പോളിതാ സിനിമയിൽ നിന്നു ലഭിച്ച പ്രതിഫലം കൊണ്ട് മണികണ്ഠന്റെ വലിയൊരു ആഗ്രഹം പൂർത്തിയായിരിക്കുകയാണ്. സ്വന്തമായി ഒരു വീട് വച്ചിരിക്കുകയാണ് മണികണ്ഠൻ. പാല് കാച്ചൽ ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചു മണികണ്ഠൻ കുറിച്ചതിങ്ങനെ

“അങ്ങനെ എനിക്കും ഒരു സ്വന്തം വീടായി…. ഒരുപാടു പേർ ഈ സ്വപ്നം സഫലമാക്കുവാൻ അകമഴിഞ്ഞു സഹായിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിട്ടുണ്ട്‌…. ആരോടും നന്ദി പറയുന്നില്ലാ…. നന്ദിയോടെ ജീവിക്കാം… ❤”. നാലു വർഷം കൊണ്ടാണ് വീടുപണി പൂര്ണമായത്. രാജീവ്‌ രവി സംവിധാനം ചെയുന്ന തുറമുഖമാണ് മണികണ്ഠന്റെ പുതിയ ചിത്രം

Comments are closed.