ലോകം മുഴുവൻ ഭീതിയോടെ ഇരിക്കുമ്പോൾ വിവാഹം ആഘോഷിക്കുന്നത് എങ്ങനെ !! വിവാഹം മാറ്റി വച്ച കാര്യം പറഞ്ഞു മണികണ്ഠൻ കോവിഡ് 19 ഭീതിയിൽ ലോകം വിറങ്ങലിച്ചു നിൽക്കുകയാണ്. കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ തന്റെ വിവാഹം ആഡംബരങ്ങൾ ഇല്ലാതെ നടത്തുമെന്ന് പറയുകയാണ് നടൻ മണികണ്ഠൻ ആചാരി. ഏപ്രിൽ 26 നു ആണ് മണികണ്ഠന്റെ വിവാഹം. ആളുകളുടെ എണ്ണം കുറച്ച് അത്യാവശ്യ ചടങ്ങുകൾ മാത്രമായി കല്യാണം നടത്താൻ ആണ് തീരുമാനം എന്നാണ് മണികണ്ഠൻ പറഞ്ഞത്കോവിഡ് 19 ഭീതിയിൽ ലോകം വിറങ്ങലിച്ചു നിൽക്കുകയാണ്. കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ തന്റെ വിവാഹം ആഡംബരങ്ങൾ ഇല്ലാതെ നടത്തുമെന്ന് പറയുകയാണ് നടൻ മണികണ്ഠൻ ആചാരി. ഏപ്രിൽ 26 നു ആണ് മണികണ്ഠന്റെ വിവാഹം. ആളുകളുടെ എണ്ണം കുറച്ച് അത്യാവശ്യ ചടങ്ങുകൾ മാത്രമായി കല്യാണം നടത്താൻ ആണ് തീരുമാനം എന്നാണ് മണികണ്ഠൻ പറഞ്ഞത്

ആഘോഷം എന്ന് വേണമെങ്കിലും ആഘോഷിക്കാം. സന്തോഷവും സമാധാനവും ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് ആഘോഷിക്കേണ്ട കാര്യമുള്ളു. ഒരുപാട് ജീവിതങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ ആഘോഷം നടത്തുന്നതിനോട് വിയോജിപ്പുള്ള ആളാണ് ഞാന്‍. എപ്രില്‍ 26 നായിരുന്നു മുഹുര്‍ത്തം. ഹിന്ദു ആചാര പ്രകാരമാണ് വിവാഹം നടത്താന്‍ തീരുമാനിച്ചത്. മുഹൂര്‍ത്തം മാറ്റി വെക്കുന്നതിനോട് കാര്‍ന്നോന്മാര്‍ക്ക് ചെറിയ എതിര്‍പ്പ് ഉണ്ട്.

ആ മുഹൂര്‍ത്തതില്‍ ചടങ്ങ് നടത്താമെന്നാണ് കരുതുന്നത്. തീരുമാനങ്ങളൊന്നും ആയിട്ടില്ല. ഇനി പ്രശ്‌നങ്ങളൊക്കെ ആ സമയത്തേക്ക് കഴിയുകയാണെങ്കില്‍, ആളുകള്‍ക്കെല്ലാം ഇറങ്ങി നടക്കാന്‍ കഴിയുന്ന സാഹചര്യം വന്നാല്‍ ചെറിയ രീതിയില്‍ ആഘോഷമായി നടത്തും.”മണികണ്ഠന്റെ വാക്കുകൾ ഇങ്ങനെ

Comments are closed.