ഷൈലോക്ക് നാളെ റീലിസ് ആകുകയാണ്. വമ്പൻ റീലീസാണു ചിത്രത്തിന് അണിയറക്കാർ നൽകുന്നത്. അജയ് വാസുദേവും മമ്മൂട്ടിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം എല്ലാ അർഥത്തിലും ഒരു മാസ്സ് ആക്ഷൻ എന്റെർറ്റൈനെറ് തന്നെയാണ് എന്നാണ് അവകാശവാദം. സിനിമകൾക്ക് വേണ്ടി പണം മുടക്കാൻ പലിശക്ക് നൽകുന്ന ഒരാളെ ആണ് മമ്മൂക്ക അവതരിപ്പിക്കുന്നത്. ബോസ്സ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ദി ക്യു എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തിന്റ തിരക്കഥാകൃത്തുകളിൽ ഒരാൾ ആയ ബിബിൻ പറഞ്ഞ വാക്കുകളിങ്ങനെ
മമ്മുക്കയുടെ സമീപനം വലിയൊരു അനുഭവം ആണ്.. മമ്മുക്ക ഇതു വരെ ചെയ്ത സിനിമകളില്‍ വരാത്ത ഒരാളുടെ ഇതുവരെ കാണാത്ത ഒരു ഭാവവും രീതിയും ഒക്കെ ആണ് മമ്മുക്ക ഞങ്ങള്‍ക്ക് ഷൈലോക്കിന് വേണ്ടി തന്നിരിക്കുന്നത്….സിനിമ തുടങ്ങുമ്പോളും സിനിമ ഷൂട്ടിങ്ങിലും പോസ്റ്റ് പ്രൊഡക്ഷന്‍ ടൈമിലും ഒക്കെ ഒരേ പോലെ മമ്മുക്ക ഞങ്ങളെ ചേര്‍ത്തു പിടിച്ചു എന്നു തന്നെ ഒറ്റ വാക്കില്‍ പറയാം. ഒരു വലിയ സിനിമ ഞങ്ങള്‍ പുതിയ രണ്ടു പേര് വന്നു പറഞ്ഞപ്പോള്‍ അതിനു കൈ തന്നു അതിനെ പൂര്‍ണ്ണം ആക്കി തന്നു മമ്മുക്ക. പലരും പറഞ്ഞു പേടിപ്പിച്ച അനുഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പകരം നമുക്കു എന്ത് ആണോ വേണ്ടത് അതു അതിനും മേലേ ചെയ്തു തന്നു മമ്മുക്ക. ഒരു സീനിനെ കുറിച്ചു മമ്മുക്ക നമ്മളോട് ചോദിക്കുമ്പോള്‍ അതിനു കൃത്യമായ ഉത്തരം നമുക്കു ഉണ്ട് എങ്കില്‍ പിന്നെ എല്ലാം മമ്മുക്ക ഭംഗി ആക്കിയിരിക്കും. ചിത്രത്തിലെ ചില ഡയലോഗുകളും മറ്റും മമ്മുക്കയുടെ അഭിപ്രായങ്ങള്‍ കിട്ടിയത് കൊണ്ട് കുറെ കൂടി ഭംഗി ആക്കാന്‍ ഞങ്ങള്‍ക്കു സാധിച്ചു. മമ്മുക്ക വളരെ ആസ്വദിച്ചു ചെയ്ത കഥാപാത്രം ആണ് ഈ ചിത്രത്തിലേത്. അതിന്റെ റിസള്‍ട്ട് ഈ സിനിമയില്‍ നിങ്ങള്‍ക്ക് കാണാം. മെഗാ സ്റ്റാര്‍ ഷോ തന്നെ ആയിരിക്കും ഈ സിനിമ. ഫാന്‍സിനൊപ്പം കുടുംബ പ്രേക്ഷകരും കൂടി ആസ്വദിക്കുന്ന ഒരു മമ്മുക്കയെ തിയേറ്ററില്‍ കാണാന്‍ ആവും.
കഥ പറയാന്‍ അവസരം കിട്ടിക്കഴിഞ്ഞാല്‍ മമ്മുക്ക നോ പറയരുത് എന്നു ഉറപ്പുള്ള ഒരു സബ്ജക്റ്റ് റെഡി ആക്കുക എന്നത് ആയിരുന്നു ഞങ്ങളുടെ ആഗ്രഹം. നാന്നൂറില്‍ പരം ചിത്രങ്ങളില്‍ അതില്‍ കൂടുതല്‍ കഥാപാത്രങ്ങളെ മമ്മുക്ക അവതരിപ്പിച്ചു കഴിഞ്ഞു. അതില്‍ നിന്നെല്ലാം വ്യത്യസ്തന് ആണ് ഈ ചിത്രത്തിലെ നായകന്. അയാള്‍ക്ക് അയാളുടേതായ ഒരു രീതി ഉണ്ട്. ആ കഥാപാത്രം ആയി മമ്മുക്ക നിറഞ്ഞാടി എന്നു തന്നെ ആണ് ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് ആയി കരുതി വച്ചിരിക്കുന്ന പുതുമ.