പ്രചരിച്ചിരുന്ന പിണക്കത്തിന്റെ കഥകൾ ഇനിയില്ല !! മമ്മൂട്ടിയുമൊത്തുള്ള ചിത്രം പങ്കു വച്ചു സുരേഷ് ഗോപി

0
4927

മലയാള സിനിമയിൽ ഒരു കാലത്തു തന്‍റെ തനതായ ശൈലിയിലൂടെ സൂപ്പർ സ്റ്റാർ എന്ന പദവി അലങ്കരിച്ചിരുന്ന ആളാണ്‌ സുരേഷ് ഗോപി. എന്നാൽ തുടരെ തുടരെയുള്ള പരാജയ ചിത്രങ്ങൾ അദേഹത്തിന്റെ മാർക്കറ്റ്‌ വാല്യൂ കുറക്കുകയും ചിത്രങ്ങളുടെ എണ്ണം കുറക്കുന്നതിലേക്കും കാരണമായി. പിന്നീട് രാഷ്ട്രീയത്തിലേക്ക് അദ്ദേഹം തിരിഞ്ഞു. ബി ജെ പി നോമിനി ആയി രാജ്യ സഭ MP. അപ്പോഴെല്ലാം മലയാളികൾ ചോദിച്ചു കൊണ്ടിരുന്ന ഒരു ചോദ്യമാണ് എന്നാണ് ഇനി സിനിമയിലേക്ക് സജീവമായി തിരിച്ചെത്തുക എന്ന്. അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലുടെ സുരേഷ് ഗോപി വീണ്ടും അഭിനയ രംഗത്തേക്ക് തിരികെയെത്തുകയാണ്

കാവൽ എന്ന് പേരിട്ടിരിക്കുന്ന നിതിൻ രഞ്ജി പണിക്കർ ചിത്രവും. സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന വരനെ ആവശ്യമുണ്ടും ആണ് സുരേഷ് ഗോപി കമ്മിറ്റ് ചെയ്ത ചിത്രങ്ങൾ. ഇതിൽ വരനെ ആവശ്യമുണ്ട് എന്ന ചിത്രം ഫെബ്രുവരി 7 നു റീലീസ് ചെയ്യും. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, ശോഭന എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.വളരെയധികം പ്രതീക്ഷ നൽകുന്ന ഒരു സിനിമയാണിത്. ദുൽഖർ തന്നെയാണ് ചിത്രത്തിന്റെ നിർമ്മാതാവും

അടുത്തിടെ നടി ഭാമയുടെ വെഡിങ് റിസപ്ഷനു സുരേഷ് ഗോപി എത്തിയിരുന്നു. ചടങ്ങിൽ നിന്നുള്ള ഒരു ചിത്രം സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു. മമ്മൂട്ടിയുമൊത്തുള്ള ചിത്രമാണ് അദ്ദേഹം പങ്കു വച്ചത്. ഇതോടെ സുരേഷ് ഗോപിയും മമ്മൂട്ടിയും തമ്മിൽ പിന്നാക്കത്തിലാണെന്ന തരത്തിൽ ഇൻഡസ്ട്രിയിൽ പ്രചരിച്ചിരുന്ന കഥകൾക്കും ഒരു അവസാനമായിരിക്കുകയാണ്. നേരത്തെ ഇതിനെ കുറിച്ചു പല നിറം പിടിപ്പിച്ച വാർത്തകളും പ്രചരിച്ചിരുന്നു