എനിക്ക് രണ്ട് മക്കളുണ്ട് !! കണ്ടാൽ ഈ വഴിയൊക്കെ ഒന്ന് വരാൻ പറയണെ !! മരുമകൾ പൂർണിമയോട് മല്ലിക

0
3133

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ ഒരു താരമാണ് പൂർണിമ ഇന്ദ്രജിത്. സോഷ്യൽ മീഡിയയിൽ എപ്പോഴും തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ പൂർണിമ പങ്കു വയ്ക്കാറുണ്ട്. അടുത്തിടെ മകൾക്ക് ഉമ്മ നല്കുന്ന ഒരു ചിത്രം പൂർണിമ പങ്കു വച്ചിരുന്നു. മാതൃസ്നേഹം വിളിച്ചോതുന്ന ചിത്രത്തിനൊപ്പം ഹൃദയത്തിൽ തൊടുന്ന കുറിപ്പും പൂർണിമ പങ്കു വച്ചു. എന്നാൽ ആ ഫോട്ടോയെയും കുറിപ്പിനേയുംകാൾ വൈറലായത് ആ പോസ്റ്റിനു താഴെ വന്നൊരു കമന്റ്‌ ആണ്. ആ കമന്റ്‌ ഇട്ടതാകട്ടെ പൂര്ണിമയുടെ അമ്മായിയമ്മ മല്ലിക സുകുമാരനും

അടുപ്പം സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നില്ല, അത് വളർത്തുന്നു! നിങ്ങളുടെ കുഞ്ഞുങ്ങളെ ചേർത്തു പിടിക്കുക, അവരെ ചുംബിക്കുക, കെട്ടിപ്പിടിക്കുക; എന്തുതന്നെ ആയാലും നിങ്ങൾ അവരെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് അവരോട് പറയുക.’മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പൂർണിമ കുറിച്ചു.തൊട്ട് താഴെ മല്ലിക കമ്മന്റ് ചെയ്തത് ഇങ്ങനെ. “സത്യം….. അമ്മക്കും രണ്ടു ബേബീസ് ഉണ്ട്…. മോള് പറഞ്ഞതുപോലെയൊക്കെ ഒന്നു ചെയ്യണമെന്നുണ്ട്….. കണ്ടാൽ ഈ വഴിയൊക്കെ ഒന്നു വരാൻ പറയണേ…..”

കമന്റ്‌ വൈറലായതോടെ, അതിനു താഴെ ഒരുപാട് മറുപടി കമന്റുകളും എത്തി. എല്ലാവരും മല്ലികയുടെ ഹ്യുമർ സെൻസിനെ പ്രശംസിച്ചു കൊണ്ടാണ് കമെന്റുകൾ ഇട്ടത്. മക്കൾ തിരക്ക് കൊണ്ട് എത്താത്തത് ആണെന്നുള്ള രീതിയിലെ കമെന്റുകൾ കൂടിയതോടെ മല്ലിക അവർക്ക് മറുപടിയുമായി വീണ്ടുമെത്തി. “അല്ലെങ്കിലും കൂടാറുണ്ട് എന്റെ മൂത്ത മോളെ ഒന്നു ചൊടിപ്പിക്കാൻ പറഞ്ഞതല്ലേ”