M80 മൂസയിലെ റസിയ ഇനി എയർ ഹോസ്റ്റസ് !!



പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായിരുന്ന ഒരു പ്രോഗ്രാം ആയിരുന്നു മീഡിയ വൺ ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന m80 മൂസ. വിനോദ് കോവൂരും സുരഭി ലക്ഷ്മിയും തകർത്തഭിനയിച്ച പ്രോഗ്രാമിലെ റസിയയെ ഓർമയില്ലേ. M80 മൂസയുടെ മകൾ. അഞ്ജു എന്ന പെൺകുട്ടിയാണ് ആ വേഷത്തിൽ എത്തിയത്. റസിയയായി നമ്മൾ കണ്ട അഞ്ജു അഭിനയത്തോട് വിട പറഞ്ഞു സ്വപ്ന ജോലി സ്വന്തമാക്കിയിരിക്കുകയാണ്. അഞ്ജു ഒരു എയർ ഹോസ്റ്റസ് ആയി പുതിയ കരിയർ തുടങ്ങി എന്ന് നടൻ വിനോദ് കോവൂർ തന്നെയാണ് പ്രേക്ഷകരെ അറിയിച്ചത്. വിനോദിന്റെ ഫേസ്ബുക് പോസ്റ്റ്‌ ഇങ്ങനെ

ഇത് അഭിമാന നിമിഷം
M80 മൂസ എന്ന പ്രോഗ്രാമിൽ എന്റേയും സുരഭിയുടേയും മകൾ റസിയയായ് അഭിനയിച്ച അഞ്ജു ഇന്നലെ മുതൽ എയർ ഹോസ്റ്റസ് ആയ വിവരം എല്ലാ പ്രേക്ഷകരേയും സസന്തോഷം അറിയിക്കുന്നു.
M80 മൂസ ഫാമിലി ആദ്യമായ് ദുബായിലേക്ക് യാത്ര ചെയ്തപ്പോൾ വിമാനത്തിലെ എയർ ഹോസ്റ്റസിനെ കണ്ടപ്പോൾ അവൾ ഞങ്ങളോട് ചോദിച്ചു എനിക്കും എയർ ഹോസ്റ്റസ് ആകാൻ കഴിയോന്ന്. പിന്നെന്താ നിനക്ക് ആഗ്രഹമുണ്ടെങ്കിൽ പറ്റും ഡിഗ്രിയൊക്കെ കഴിഞ്ഞ് എയർ ഹോസ്റ്റസ് ആവാനുള്ള കോഴ്സിന് ചേര് എന്ന ഞങ്ങളുടെ മറുപടി
അവൾ അന്നുമുതൽ സ്വപ്നം കാണാൻ തുടങ്ങി.
ഇന്നവൾ ആ സ്വപ്നം സാക്ഷാത്കരിച്ചു
ഇന്നലെ അവൾ ഫോണിൽ വിളിച്ച് പറഞ്ഞു ഉപ്പാ ഞാൻ നാളെ ആദ്യമായ് പറക്കാൻ പോവ്വട്ടോന്ന്
ഒത്തിരി സന്തോഷം തോന്നിയ നിമിഷം
പറക്ക് മോളേ പറക്ക് ആകാശം മുയുവൻ ഉപ്പാന്റെ മോള് പറക്ക്
അപ്പൊ പ്രേക്ഷരേ ഇനി ഇങ്ങള് ഞമ്മളെ മോളെ കാണുന്നത് ആകാശത്തിന്നായിരിക്കും ട്ടോ
ഒപ്പം മറ്റൊരു സന്തോഷം അഞ്ജു പ്രധാന വേഷം ചെയ്ത Love Fm എന്ന സിനിമ റിലീസിന് എത്തുന്നു എന്നുള്ളതാണ്.
അത് നിങ്ങൾ തിയ്യേറ്ററിൽ തന്നെ ചെന്ന് കാണണം

Comments are closed.