ആ രഹസ്യമറിയാവുന്നവർ ഒന്ന് ചേർന്നപ്പോൾ ലൂസിഫർ ഒരു വലിയ വിജയമായി !! മോഹൻലാൽ

0
398

പ്രിത്വിരാജിന്റെ ആദ്യ സംവിധാന സംരഭം ലൂസിഫർ മലയാള സിനിമയുടെ ചരിത്ര താളുകളിൽ ഇടം പിടിച്ചിരുന്നു. മലയാളത്തിലെ ഏറ്റവും വലിയ പണംവാരി പടമായി മാറിയിയ ലൂസിഫർ. ഇരുനൂറു കോടി രൂപ മറികടന്ന ആദ്യ മലയാള ചിത്രമായും മാറി . ആദ്യ സിനിമയുടെ വമ്പൻ വിജയത്തിനു പിന്നാലെ അതിന്റെ രണ്ടാം ഭാഗം അനൗൺസ് ചെയ്തിരുന്നു പ്രിത്വി . ആദ്യ ഭാഗത്തിനേക്കാൾ വലിയ സ്കേലിലും ബഡ്ജറ്റിലുമാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. എമ്പുരാൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മുരളി ഗോപി തന്നെയാണ് തിരകഥ ഒരുക്കുന്നത്

പല പുരസ്കാരങ്ങളും ലൂസിഫറിനെ തേടി എത്തിയിരുന്നു. അടുത്തിടെ മോഹൻലാലിന് ലുസിഫെറിലെ പ്രകടനത്തിന് മികച്ച നടനുള്ള വനിതാ ഫിലിം അവാർഡ്‌സ് ലഭിച്ചു. മികച്ച നടനുള്ള വനിത ഫിലിം അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് സംസാരിക്കവെ പൃഥ്വിരാജ് ഇന്ത്യയിലെ മികച്ച സംവിധായകരില്‍ ഒരാളാകുമെന്നും. ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ ഈ വര്‍ഷം അവസാനം ആരംഭിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഒരുപാട് പ്രത്യേകതകളുള്ള ചിത്രമായിരുന്നു ലൂസിഫർ എന്നും, കേരളത്തില്‍ മാത്രമല്ല, കേരളത്തിന് പുറത്തും ഇന്ത്യയ്ക്കു പുറത്തുമെല്ലാം ശ്രദ്ധിക്കപ്പെടുന്ന ചിത്രമായി ലൂസിഫര്‍ മാറി. വളരെ അപൂര്‍വമായി സംഭവിക്കുന്ന കാര്യമാണ് അത്. അത്തരത്തിലുള്ള സിനിമകള്‍ എടുക്കാനാണ് എല്ലാവരും പ്രയത്‌നിക്കുന്നത്. അതില്‍ ചിലത് മാത്രം വിജയിക്കും. അതിന്റെ രഹസ്യം പലര്‍ക്കും അറിയില്ല. ആ രഹസ്യമറിയാവുന്ന ചിലര്‍ ഒത്തുചേര്‍ന്നപ്പോള്‍ ലൂസിഫര്‍ വലിയ വിജയമായി മാറിയെന്നും മോഹൻലാൽ പറഞ്ഞു