ലൈഗർ തീം ഹണ്ട്!! ശ്രദ്ധേയമായി ലൈഗറിലെ ലിറിക്കൽ ടീസർ

0
74

വിജയ് ദേവെരകൊണ്ട നായകനാകുന്ന ചിത്രമാണ് ‘ ലൈഗര്‍’.മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് ചിത്രത്തിൽ വേഷമിടുന്നത്. അഞ്ചു ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. തെലുങ്കിലും ഹിന്ദിയിലുമായി ആണ് സിനിമ ഒരുക്കുന്നത്. കന്നഡ, തമിഴ്, മലയാളം ഭാഷകളിൽ മൊഴി മാറ്റി എത്തും.ബോളിവുഡ് ബാനറായ യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.

പുരി ജ​ഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുഎസിലായിരുന്നു ‘ലൈഗര്‍’ എന്ന ചിത്രത്തിന്റെ ചില രംഗങ്ങള്‍ ചിത്രീകരിച്ചത്. ബോക്സിങ് സെൻസേഷൻ മൈക്ക് ടെസൻ ചിത്രത്തിലൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കൊവിഡ് കാരണായിരുന്നു ഷൂട്ടിംഗ് ജോലികൾ വൈകിയത്.മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന ലൈഗറിന്റെ ലിറിക്കൽ വീഡിയോ ടീസർ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ് വീഡിയോ.