പേര് വിളിച്ചത് കൊണ്ട് ഷൂട്ടിന് വരില്ലെന്ന് പറഞ്ഞു !! പിന്നെ ആ നടിയോട് മിണ്ടിയിട്ടില്ലെന്നു ലാൽ ജോസ്ലാൽ ജോസ്, മലയാള സിനിമയുടെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാൾ. കമലിന്റെ സഹ സംവിധായകനായി ആണ് ലാൽ ജോസ് സിനിമയിലെത്തിയത്. ഒരുപിടി നല്ല ചിത്രങ്ങളാണ് ഏകദേശം ഇരുപതു വര്ഷങ്ങള്ക്ക് മുകളിൽ നീളുന്ന കരിയറിൽ സംവിധാനം ചെയ്ത പല ചിത്രങ്ങളും വമ്പൻ വിജയങ്ങളായിരുന്നു. ബിജു മേനോൻ നായകനായി എത്തിയ 41 എന്ന ചിത്രമാണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്തത്. അടുത്തിടെ സഹ സംവിധായകനായി ജോലി ചെയ്യവേ സിനിമ രംഗത്ത് നിന്നും ഉണ്ടായ ഒരു ദുരനുഭവത്തെ കുറിച്ചു അദ്ദേഹം പറഞ്ഞിരുന്നു

ജയറാമിനെ നായകനാക്കി കമൽ സംവിധാനം ചെയ്യുന്ന പൂക്കാലം വരവായി എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു സംഭവം. കമലിന്റെ സഹ സംവിധായകൻ ആയിരുന്നു ലാൽ ജോസ് അന്ന്. സുനിത എന്ന നടിയാണ് ആ ചിത്രത്തിൽ ജയറാമിന്റെ നായികയായി എത്തിയത്. ഷോട്ട് റെഡി ആയപ്പോൾ ലാൽ ജോസ് സുനിതയെ വിളിച്ചു. എന്നാൽ വിളിച്ചിട്ടും നടി എത്തിയില്ല. ഒടുവിൽ ലാൽ ജോസ് അവർ വരാത്തത് എന്തെന്ന് അവരുടെ ആയയോട് അന്വേഷിച്ചു. കേട്ട മറുപടി ലാൽ ജോസിനെ ഞെട്ടിച്ചു

സുനിത എന്നു അവരുടെ പേര് വിളിച്ചത് കൊണ്ടാണ് അവർ വരാത്തതെന്നാണ് അവരുടെ ആയ ലാൽ ജോസിനോട് പറഞ്ഞത്. എന്നാൽ ആയ അങ്ങനെ പറഞ്ഞപ്പോൾ, ലാൽ ജോസ് അങ്ങനെ വിളിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കുകയും. മലയാളത്തിൽ അങ്ങനെയൊരു പതിവില്ലെന്നും പറഞ്ഞു.അതിനു ശേഷം ചിത്രീകരണം തീരുന്നതു വരെ താന്‍ ആ നടിയോട് മിണ്ടിയിട്ടില്ല എന്നാണ് ലാല്‍ ജോസ് പറയുന്നത്.

Comments are closed.