ശത്രുവിന്റെ പെങ്ങൾ ആയിട്ട് കൂടെ ആ നല്ല കാര്യം മുടക്കാൻ ഒരുങ്ങാത്ത കുറ്റിക്കാടൻ !! വൈറലാകുന്ന കുറിപ്പ്ഇന്ന് സ്ഫടികത്തിന്റെ ഇരുപത്തി അഞ്ചാം വാർഷികമാണ്. മലയാള സിനിമയുടെ ചരിത്രത്തിലേ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായ സ്ഫടികം എന്നെന്നും പ്രേക്ഷകരുടെ ഹൃദയത്തിൽ ഉണ്ടാകുമെന്നു ഉറപ്പാണ്. ആട് തോമയെ പോലെ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളും ഏറെ പ്രിയങ്കരരാണ്‌. ചിത്രത്തിലെ വില്ലൻ വേഷം ചെയ്തത് സ്ഫടികം ജോർജ് ആണ്. അദ്ദേഹം ചെയ്ത കുറ്റിക്കാടൻ എന്ന കഥാപാത്രത്തെ പറ്റി അബ്ദുൽ റസിക്ക് ബിൻ സുലൈമാൻ എന്നൊരാൾ സിനിമ പാരഡിസോ ക്ലബ്ബിൽ എഴുതിയ ഒരു കുറിപ്പ് വൈറലാണ്. കുറിപ്പ് ഇങ്ങനെ

രാമന്റെ കണ്ണിലൂടെ കാണുന്നതിലും നല്ല കാഴ്ചകൾ ചിലപ്പോൾ രാവണൻ കണ്ണിലൂടെ ലഭിക്കും….

25 വർഷം ഇപ്പുറം സ്‌ഫടികം S.I കുറ്റിക്കാടനിലൂടെ ഒന്ന് വായിച്ചു നോക്കുമ്പോൾ….

നമ്മൾ കണ്ട് ശീലിച്ചാ നമ്മൾ കൊട്ടി ആഘോഷിച്ച എല്ലാ നായകാ പോലീസ്‌ക്കർക്ക് ഉണ്ടായിരുന്ന എല്ലാം ഗുണവും അയാളിലുണ്ടായിരുന്നു…

അയാൾ ഒരു വില്ലനായിരുന്നില്ല ഒരു പോലീസ്‌ക്കാരനെ തല്ലി കിണറ്റിലിട്ടാ നാട് വിറപ്പിച്ച ഒരു വലിയ ഗുണ്ടയെ പിടിച്ചുകെട്ടാൻ വന്ന ഒരു സാധാരണ നിയമപാലകൻ. ആട് തോമോയോട് അയാൾക്ക് ഉണ്ടായിരുന്ന ദേഷ്യവും പ്രതികാരവും എല്ലാം അയാളുടെ ജോലിയുടെ ഭാഗമാണ്.

ആദ്യ കാഴ്ചയിൽ തന്റെ പെങ്ങളെ കെട്ടിച്ചു തരുമോ എന്ന് ചോദിച്ചാ നാട്ടിലെ ഒരു ഗുണ്ടയോട് തോന്നുന്ന പ്രതികാരം. കൊച്ചച്ചന്റെ പണത്തിന്റെ അച്ഛന്റെ ശിഷ്യരുടെ അധികാര ബലം കൊണ്ട് തന്റെ മുന്നിൽ നിന്ന് ഒരു ഗുണ്ട നെഞ്ച് വിരിച്ചു ഇറങ്ങിയപ്പോൾ അയാൾ എന്നാ സാധാരണ പോലീസ്‌ക്കാരന്റെ ഈഗോ വല്ലാതെ തകർക്കുന്ന ഒരു ഗുണ്ടയോട് തോന്നുന്ന ദേഷ്യം അതാണ് അയാളെ കൊണ്ട് ചില തെറ്റുകൾ ചെയ്യിപ്പിക്കുന്നത്

തോമസ് ചാക്കോയിലുടെ സിനിമ പറയുമ്പോൾ പോലും കുറ്റിക്കാടൻ ഒരു ക്രൂരൻ അല്ല എന്ന് പറയാൻ ഒരു രംഗം മാത്രം മതി. സർവ്വ സന്നാഹമായി ആട് തോമയെ തേടി തോമയുടെ പെങ്ങളുടെ നിശ്ചയ ദിവസം തോമയുടെ വീട്ടിൽ പോകുമ്പോൾ പോലും ചാക്കോ മാഷിന്റെ വക്കിൽ അയാൾ പിന്തിരിയുന്നുണ്ട്. തന്റെ ശത്രുവിന്റെ പെങ്ങളായിട്ട് പോലും ആ മംഗളകാര്യത്തിന് നശിപ്പിക്കാൻ ഒരുങ്ങാത്ത ഒരു നല്ല മനസിന്റെ ഉടമ കൂടിയാണ് കുറ്റിക്കാടൻ….

കുറ്റിക്കാടൻ ഹീറോ ആടാ ഹീറോ ഹീറോ 😜

Comments are closed.