കുട്ടമണിക്ക് അന്ന് ശെരിക്കും മുണ്ടൂർ മാടന്റെ കൈയിൽ നിന്ന് തല്ല് കിട്ടി !! സാബുമോൻപ്രിത്വിരാജും ബിജു മേനോനും പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് അയ്യപ്പനും കോശിയും. അട്ടപ്പാടിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം ഒരു വമ്പൻ വിജയമായിരുന്നു. സച്ചി സംവിധാനം ചെയ്ത സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തിയത് സാബു മോൻ ആണ്. ചിത്രത്തിലെ വില്ലൻ കഥാപാത്രമായ കൂട്ടമണിയെ ആണ് സാബു അവതരിപ്പിച്ചത്. റിയാലിറ്റി ഷോ ആയ ബിഗ് ബോസ്സ് വിജയ് ആണ് സാബുമോൻ

ചിത്രത്തിലേ ഒരു പ്രധാന രംഗം, ജോലി നഷ്ടപെട്ട ശേഷം ബിജു മേനോന്റെ അയ്യപ്പൻ സാബുമോന്റെ കുട്ടമണിയെ തല്ലുന്ന ഒന്നാണ്. വളരെ നാച്ചുറൽ ആയി ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചത്. എന്നാൽ ആക്ഷൻ രംഗങ്ങളിൽ അഭിനയിച്ചപ്പോൾ ശെരിക്കും തനിക്ക് പരിക്കേറ്റു എന്നാണ് സാബു പറയുന്നത്. സോഷ്യൽ മീഡിയയിൽ അന്നത്തെ ചിത്രീകരണത്തിന് ശേഷമുള്ള തന്റെ ചിത്രങ്ങളും സാബു ഇപ്പോൾ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്

“അയ്യപ്പൻ നായരുടെ ചവിട്ട് നെഞ്ചത്ത് വാങ്ങിയ കുട്ടമണിയുടെ അവസ്ഥ. ആദ്യ ദിവസത്തെ മുണ്ടൂർ മാടനുമായുള്ള അടി ഷൂട്ടിന്റെ അന്ന് വൈകുന്നേരത്തെ അനുഭവങ്ങൾ “ഇങ്ങനെ കുറിച്ച സാബു അന്നത്തെ ചിത്രങ്ങൾ അതോടൊപ്പം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്

Comments are closed.