നമുക്ക് പ്രായമാകുകയല്ലേ !! നാളെ ഓർമ്മിക്കാൻ രണ്ട് സിനിമകൾ വേണ്ടേ എന്നു ചോദിച്ചു കുഞ്ഞാലി മരക്കാർ ചെയ്യാമെന്ന് പറഞ്ഞത് ലാൽ ആണ്

0
5590

പ്രിയദർശന്റെ സംവിധാനം മികവിൽ കുഞ്ഞാലി മരക്കാർ ഒരുങ്ങുകയാണ്. നൂറു കോടി രൂപ ചിലവഴിച്ചു ഒരുക്കുന്ന ചിത്രം മാർച്ച്‌ 26 നു തീയേറ്ററുകളിലെത്തും. ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ഏറ്റവും മികച്ച ടെക്‌നിക്കൽ ബ്രില്യൻസ് അവകാശപ്പെടാൻ കഴിയുന്ന സിനിമയാകും കുഞ്ഞാലി മരക്കാർ എന്നാണ് പ്രിയദർശൻ പറയുന്നത്. ചിത്രത്തിന്റെ ട്രൈലെർ ഇന്ന് പുറത്ത് വന്നിരുന്നു. ഈ തീമിനെ കുറിച്ചു അവ്യക്തതകൾ ഉണ്ടായിരുന്നെങ്കിലും ഇത് ചെയ്യാം എന്നു മോഹൻലാൽ ആണ് പറഞ്ഞതെന്ന് പ്രിയദർശൻ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

ഞാനും ലാലുമൊക്കെ ഒരുമിച്ച് സിനിമയെടുത്ത് വളര്‍ന്നവരല്ലെ, പ്രായമാവുകയല്ലേ. നാളെ നമുക്ക് ഓര്‍മ്മിക്കാനും ഒന്ന് രണ്ട് ചിത്രങ്ങള്‍ വേണ്ടെ നമുക്കിത് ചെയ്യാമെന്ന് ലാലാണ് പറയുന്നത്. ശരിക്കും ലാലായിരുന്നു ഈ സിനിമയുടെ പ്രോത്സാഹനം.

മരക്കാരിന്റെ vfx രംഗങ്ങൾ ഒരുക്കുന്നത് ലോക പ്രശസ്ത vfx സ്റ്റുഡിയോ ആയ അനി ബ്രെയിൻ ആണ്. പല വമ്പൻ സിനിമകൾക്കും vfx രംഗങ്ങൾ ഒരുക്കിയ അനിബ്രെയിൻ ഈ മേഖലയിലെ വമ്പന്മാരാണ്. കിങ്‌സ്‌മാൻ, ഗാർഡിയൻ ഓഫ് ഗാലക്സി,നൗ യു സീ മീ 2 പോലുള്ള അനവധി സിനിമകൾക്ക് vfx ഒരുക്കിയത് ഇവരാണ്