എനിക്ക് ഈ നായികയോട് പ്രണയം അഭിനയിക്കാൻ കഴിയില്ല !! ചാക്കോച്ചൻ

0
102

കുഞ്ചാക്കോ ബോബൻ, 1997 ൽ ഒരു ഇൻഡസ്ട്രിയൽ ഹിറ്റിലൂടെ മലയാള സിനിമയിലേക്ക് എത്തിയ ചാക്കോച്ചൻ പിന്നെ യുവത്വത്തിന്റെ ഹരമായിരുന്നു. ഏറെ കാലം തിളങ്ങി നിന്ന ശേഷം ചാക്കോച്ചൻ ഒരു ബ്രെക്ക് എടുത്തു. രണ്ടാം വരവിലും കിടിലൻ കഥാപാത്രങ്ങൾ ചാക്കോച്ചനെ തേടി വന്നു. മിഥുൻ മാനുവൽ തോമസ് ഒരുക്കിയ അഞ്ചാം പാതിരായാണ് ചാക്കോച്ചന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഒരു വമ്പൻ ഹിറ്റാണ്

അന്നും ഇന്നും ചാക്കോച്ചൻ ചോക്ളേറ്റ് ബോയി ആണ്. ഒരുപക്ഷെ അഭിനയിച്ച ചിത്രങ്ങളിൽ പലതും റൊമാന്റിക് സിനിമകളും ആണ്. ഒരുപാട് നായികമാരോടൊപ്പം പ്രണയം ക്യാമറക്ക് മുന്നിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു നടിയുടെ മുന്നിൽ എത്തുമ്പോൾ അത് ബുദ്ധിമുട്ടാണെന്നാണ് ചാക്കോച്ചൻ പറയുന്നത്. ചാക്കോച്ചന്റെ വാക്കുകൾ ഇങ്ങനെ

സിനിമയില്‍ എനിക്ക് നന്നായി പ്രണയം അഭിനയിക്കാന്‍ കഴിഞ്ഞ നായികയായിരുന്നു ശാലിനി. അതുകഴിഞ്ഞാല്‍ കാവ്യാ മാധവന്‍, ജോമോള്‍, മീരാ ജാസ്മിന്‍ എന്നിവരും പെടും. എനിക്ക് പ്രണയിക്കാന്‍ കഴിയാത്ത നായികയായിരുന്നു ഭാവന. പ്രണയഭാവവുമായി അവളുടെ മുന്നില്‍ ചെന്നാല്‍ അവള്‍ ചിരി തുടങ്ങും. അതോടെ എല്ലാ മൂഡും പോകും.’സിനിമയില്‍ വന്ന കാലംമുതല്‍ ഞാന്‍ പ്രിയയുമായി പ്രണയത്തില്‍ ആയിരുന്നതിനാല്‍ ആ കാര്യം കൂടെ അഭിനയിച്ച നായികമാര്‍ക്കെല്ലാം അറിയാം. അതിനാല്‍ സിനിമയില്‍ കൂടെ അഭിനയിക്കുന്നവരോട് പ്രണയം ഒന്നും ഉണ്ടായില്ല. അതുകൊണ്ട് ഞാനും അവരും സേഫ് ആയി, പേരുദോഷം ഉണ്ടായില്ല