ഇന്ത്യയിലെ ഒരു ഭാഷയിലും ഇങ്ങനെ ഒരു ചിത്രം വന്നിട്ടില്ല !! വൈറലാകുന്ന കുറിപ്പ്എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത കുങ്‌ ഫു മാസ്റ്റർ എന്ന ചിത്രം മികച്ച അഭിപ്രായമാണ് എങ്ങും നേടുന്നത്. ഒരു പെർഫെക്ട് ആക്ഷൻ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രത്തിനെ കുറിച്ചു അനുരാധ പിള്ള എന്നൊരാൾ എഴുതിയ കുറിപ്പ് വൈറലാണ് ഇന്ത്യയിലെ ഒരു ഭാഷയിലും ഇങ്ങനെയൊരു ചിത്രം വന്നിട്ടുണ്ടാകില്ല എന്നാണ് കുറിപ്പിൽ പറയുന്നത്

നല്ല കിക്കിടു ആക്ഷന്‍ മൂവീസ് ഇഷ്ടമുള്ള ആളാണോ നിങ്ങള്‍ ?! എന്നാല്‍ നിങ്ങള്‍ക്ക് പറ്റിയ ഒരു സിനിമ ഇറങ്ങീട്ടുണ്ട് – ദി കുങ്ഫു മാസ്റ്റര്‍. ചൈനീസ് അല്ലെങ്കില്‍ കൊറിയന്‍ ആക്ഷന്‍ സിനിമകളൊക്ക കുത്തിയിരുന്ന് കാണുമ്പോള്‍ ജന്മത്തിനിടക്ക് മലയാളത്തില്‍ ഇത്തരമൊരു സിനിമ കാണാന്‍ കഴിയും എന്ന് കരുതിയതല്ല. ഇപ്പോ കണ്ടിറങ്ങിയതേ ഉള്ളൂ… അന്യായം ??

1983, ആക്ഷന്‍ ഹീറോ ബിജു, പൂമരം തുടങ്ങിയ സിനിമള്‍ക്ക് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ദി കുങ്ഫു മാസ്റ്റര്‍’.ഹിമാലയത്തിലാണ് ചിത്രത്തിന്റെ മേജര്‍ പാര്‍ട്ട് ഷൂട്ട് ചെയ്തിരിക്കുന്നത്. അത് കൊണ്ട് ആണോ എന്നറിയില്ല ഓരോ ഫ്രെയിമും കിടിലമാണ്. സ്‌ക്രീനില്‍ അങ്ങനെ നോക്കി ഇരുന്ന് പോകും. പേരില്‍ തന്നെ ഉണ്ട് എന്നാലും പറയുവാണ്, ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രമായാണ് കുങ്ഫു മാസ്റ്ററിനെ എബ്രിഡ് ഷൈന്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.

നീതാ പിള്ള, ജിജി സ്‌ക്കറിയ, സനൂപ്, അഞ്ജു ബാലചന്ദ്രന്‍, സംഗീത സംവിധായകന്‍ കൂടിയായ സൂരജ് എസ്. കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രണ്ടു സഹോദരങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. കഥയെ കുറിച്ചൊന്നും വിശദീകരിക്കുന്നില്ല.ആക്ഷന്‍ വേറെ ലെവലാണ്. ഇന്ത്യയിലെ ഒരു ലാംഗ്വേജിലും ഇങ്ങനെ ഒരു സിനിമ വന്നിട്ടില്ല എന്ന് തന്നെ പറയാം. കാണേണ്ട സിനിമ തന്നെയാണ്. തിയേറ്ററില്‍ നിന്ന് തന്നെ കാണുക ??

Comments are closed.