അവസരങ്ങൾ ലഭിച്ചു !! എന്നാൽ അഭിനയിക്കാൻ കഴിഞ്ഞില്ല !! കൊച്ചുണ്ടാപ്രിബ്ലെസ്സി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കാഴ്ച്ച. 2004 ൽ പുറത്തിറങ്ങിയ ചിത്രം നിരൂപക പ്രശംസയും പ്രദർശനം വിജയവും നേടിയ ഒന്നാണ്. മാധവൻ എന്ന കുട്ടനാടുകാരൻ പ്രൊജക്ടർ ഓപ്പറേറ്ററും ഗുജറാത്തിൽ നിന്നു വന്ന അയാൾ കൊച്ചുണ്ടാപ്രി എന്ന് വിളിക്കുന്ന പയ്യനും തമ്മിലുള്ള ബന്ധമാണ് ചിത്രം പറയുന്നത്. കൊച്ചുണ്ടാപ്രി ആയി എത്തിയത് മാസ്റ്റർ യഷ് എന്ന ബാലതാരമായിരുന്നു. ചിത്രം ഹിറ്റായെങ്കിലും പിന്നിട് ഒരു സിനിമയിലും യഷിനെ കാണാൻ കഴിഞ്ഞില്ല

യഷ് ഇപ്പോൾ ജയ്പൂരിൽ ബിസിനെസ്സ് മാനേജമെന്റ് വിദ്യാർഥിയാണ്. അടുത്തിടെ മട്ടാഞ്ചേരി ഗുജറാത്തി വിദ്യാലത്തിന്റ നൂറാം വാർഷിക വേളയിൽ യഷ് മമ്മൂട്ടിയെ കണ്ടിരുന്നു. കാഴ്ചക്ക് ശേഷം ഒരുപാട് അവസരങ്ങൾ യഷിനെ തേടി എത്തിയിരുന്നു. എന്നാൽ ആ സിനിമകളിൽ ഒന്നും അഭിനയിക്കാൻ യഷിന് കഴിഞ്ഞില്ല. അതിന്റെ കാരണം യഷ് പറയുന്നതിങ്ങനെ

കാഴ്ച’യില്‍ അഭിനയിച്ചപ്പോള്‍ എനിക്ക് ഏഴ് വയസ്സേയുള്ളൂ. ഇപ്പോള്‍ ജയ്പൂരില്‍ എംബിഎ ചെയ്യുന്നു. കോഴ്സ് കഴിഞ്ഞു ഇനി രണ്ടുമാസം കൊച്ചിയില്‍ ഇന്റെന്‍ഷിപ്പുണ്ട്. അന്നും ഇന്നും എനിക്ക് മലയാളം അത്ര അറിയില്ല. ഡയലോഗോക്കെ വായിച്ച് അച്ഛനന്ന് പറഞ്ഞു പഠിപ്പിച്ചതാണ്.’കാഴ്ച’യ്ക്ക് ശേഷം ബാലതാരമായി അഭിനയിക്കാന്‍ അവസരങ്ങള്‍ വന്നു. പക്ഷെ എനിക്കൊപ്പം അച്ഛനില്ലാതെ ഒന്നും പറ്റില്ലായിരുന്നു. അന്ന് ഞങ്ങള്‍ക്കൊരു ബിസിനസ് ഉണ്ടായിരുന്നു അതായിരുന്നു പ്രധാന വരുമാനം. എന്‍റെ അഭിനയവും ബിസിനസും കൂടി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് അച്ഛനും തോന്നി. അതോടെ ആദ്യം പഠനം പിന്നെ സിനിമ എന്ന തീരുമാനത്തിലെത്തി

Comments are closed.