പേര് കൊണ്ട് തന്നെ കൗതുകമുണർത്തി കൊച്ചാൾ!! ടീസർ കാണാം !!

0
241

നവാഗതനായ ശ്യാം മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് കൊച്ചാള്‍. പുതുമുഖം ചൈതന്യ ആണ് നായികയായി എത്തുന്നത്. മിഥുന്‍ പി മദനനും, പ്രജിത് കെ പുരുഷനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

മുരളി ഗോപി, വിജയരാഘവന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, ഷൈന്‍ ടോം ചാക്കോ, സേതു ലക്ഷ്മി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോമോന്‍ തോമസ് ഛായാഗ്രഹണവും ബിജീഷ് ബാലകൃഷ്ണന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. സൈറ ടാക്കീസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ടീസർ കാണാം.