സി ബി ഐ സീരിസിലെ അഞ്ചാമത്തെ ചിത്രം അടുത്തിടെ റീലീസ് ആയിരുന്നു. എസ് എൻ സ്വാമി, കെ മധു, മമ്മൂട്ടി ടീം തന്നെയാണ് ചിത്രത്തിന് പിന്നിൽ അണി നിരന്നത്.ചിത്രം മികച്ച വിജയം നേടുകയാണ് ഇപ്പോൾ.എന്നാൽ ആദ്യ ദിനങ്ങളിൽ ചിത്രം വലിയ രീതിയിലുള്ള ഡീഗ്രൈഡിങ്ങിന് വിധേയമായിരുന്നു എന്ന് പറയുകയാണ് സംവിധായകൻ കെ മധു.
സിബിഐ അഞ്ചാം ഭാഗത്തിലെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും വേണ്ടി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്.സിബിഐ പരമ്പരകള്‍ അതാത് കാലത്തെ യുവത്വത്തിനെ കൂടെ കൂട്ടി ചെയ്ത സിനിമയാണ്. ഇപ്പോഴും ഈ സിനിമയ്ക്ക് യുവത്വത്തിന്റെ പിന്തുണയുണ്ട്. അത് എവിടെയോ തച്ചുടയ്ക്കാന്‍ ആരോ ശ്രമിക്കുന്നുണ്ടെന്നാണ് കെ മധു പറയുന്നത് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ
“ഇത്രയും നല്ലൊരു പടത്തിന് ആദ്യത്തെ ഒന്ന് രണ്ട് ദിവസങ്ങളില്‍ ഒരു നെഗറ്റീവ് അഭിപ്രായം ഉണ്ടാക്കിയെടുക്കാന്‍ ചില ആളുകള്‍ ശ്രമിച്ചു. അത് ഒരു പരിധി വരെ നടന്നു. അതിനെയെല്ലാം അതിജീവിച്ച് കൊണ്ട് ലോകമെമ്പാടും ഇന്ന് സ്ത്രീഹൃദയങ്ങളില്‍ പതിഞ്ഞ്, കുടുംബസദസുകളില്‍ നിറഞ്ഞ് ഈ ചിത്രം ഓടുന്നതില്‍ എനിക്ക് മറ്റാരോടും നന്ദി പറയാനില്ല. ജഗദീശ്വരന്, എന്റെ മാതാപിതാക്കള്‍, ഗുരുനാഥന്, അവരുടെ അനുഗ്രഹം കാരണമാണ് ഈ മാറ്റങ്ങള്‍ ഉണ്ടായത്.”