കത്തനാർ ലോഞ്ച് ടീസർജയസൂര്യ ചിത്രം കത്തനാരുടെ പ്രഖ്യാപന ടീസർ പുറത്തിറങ്ങി. ചിത്രത്തിന്റെ ഉള്ളടക്കത്തെ പറ്റി സൂചന നൽകുന്ന ടീസറാണിത്. ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ചിത്രത്തിൽ ജയസൂര്യയാണ് നായക വേഷത്തിൽ എത്തുന്നത്. ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ എന്ന ചിത്രത്തിന്റെ സംവിധായകൻ റോജിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്. കടമറ്റത്തു കത്തനാരുടെ കഥയാണിത്. എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന മാന്ത്രികനായ വൈദികന്‍ കടമറ്റത്ത് കത്തനാർ ആയി ആണ് ജയസൂര്യ ചിത്രത്തിൽ എത്തുന്നത്

ത്രിഡിയിലാകും ചിത്രം റിലീസ് ചെയ്യുക. സിനിമയുടെ അനിമേറ്റഡ് ടീസറാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.തിരക്കഥ ആർ. രാമാനന്ദ്..രാമാനന്ദന്റെ വർഷങ്ങളായുള്ള ചരിത്ര ഗവേഷണത്തിൽ നിന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ജയസൂര്യയും വിജയ് ബാബുവും ഒന്നിക്കുന്ന എട്ടാമത്തെ പ്രോജക്ട് ആണ് കത്തനാർ.

Comments are closed.