ചേച്ചിക്ക് ഉയരം കൂടുതലാണോ ചേട്ടാ ? ! ചോദിച്ചയാൾക്ക് കിടിലൻ മറുപടി നൽകി ഹരീഷ് കണാരൻഉപ്പില്ലാതെ കഞ്ഞി ഇല്ല എന്നു പറയുന്നത് പോലെയാണ് മലയാള സിനിമയ്ക്ക് ഇപ്പോൾ ഹരീഷ് കണാരൻ എന്ന താരം. കോമെടി, സ്കിറ്റ് പ്രോഗ്രാമുകളിൽ നിന്ന് സിനിമയിലെത്തുകയും സിനിമയിൽ സ്ഥിര സാന്നിധ്യമാകുകയും ചെയ്ത ഹരീഷ് കണാരൻ ഒരുപാട് ആരാധകരെയും സ്വന്തമാക്കിയിട്ടുണ്ട്. തന്റേതായ ശൈലിയിലൂടെ ആണ് ഹരീഷ് മലയാള സിനിമയിലെ മുഖ്യഹാസ്യ താരങ്ങളുടെ പട്ടികയിലേയ്ക്ക് ഇടം പിടിച്ചത്. 2014 ൽ പുറത്തു വന്ന ഉത്സാഹ കമ്മിറ്റി എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ എത്തുന്നത്

സമൂഹ മാധ്യമങ്ങളിലും ഏറെ സജീവമാണ് ഹരീഷ് കണാരൻ. സോഷ്യൽ മീഡിയയിൽ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം പങ്കു വയ്ക്കാറുണ്ട്. ഈ വാലന്റൈൻസ് ഡേയിൽ ഒരു സ്പെഷ്യൽ കുടുംബചിത്രം ഹരീഷ് കണാരൻ പോസ്റ്റ്‌ ചെയ്തിരുന്നു. ഭാര്യക്കും മക്കൾക്കും ഒപ്പം നിൽക്കുന്ന ചിത്രമാണ് ഹരീഷ് പോസ്റ്റ്‌ ചെയ്തത്.കൂടുമ്പോൾ ഇമ്പം കൂടുന്നത് കുടുംബം കൊച്ചു കുടുംബം എന്ന ക്യാപ്‌ഷനോടെ ആണ് ഹരീഷ് ഫോട്ടോ പങ്കു വച്ചത്. നിരവധി കമന്റുകളും ഈ ഫോട്ടോക്ക് ലഭിച്ചു

ഇതിലൊരു കംമെന്റിനു ഹരീഷ് നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ” ചേച്ചിക്ക് ഉയരം കൂടുതൽ ആണോ ചേട്ടാ ” എന്ന കംമെന്റിനു ആണ് ഹരീഷ് കിടിലൻ മറുപടി നൽകിയത്. എന്നും ഉയരത്തിൽ നിൽക്കേണ്ടത് അവർ തന്നെ അല്ലെ ” എന്നായിരുന്നു ഹരീഷിന്റ മറുപടി

Comments are closed.