‘പക്ഷേ ഇത് കേരളമാ…ഇവിടെ ഭരിക്കുന്നത് പോലീസല്ല പിണറായി വിജയനാ…!!’ “കാക്കിപട”യുടെ ആദ്യ ടീസർ എത്തി.

0
726സമകാലിക പശ്ചാത്തലത്തിൽ വ്യത്യസ്തമായൊരു പോലീസ് കഥയുമായെത്തുകയാണ് സംവിധായകൻ ഷെബി ചൗഘട്. കേരളത്തിൽ ആര് അധികാരത്തിൽ ഇരിക്കുമ്പോഴും ഏറെ വിവാദങ്ങളിൽ ചെന്ന് പെടുന്ന ഒരു വിഭാഗമാണ് പോലീസുകാർ. നീതി നടപ്പാക്കേണ്ടവർ വൈകാരികതകൾക്ക് അടിമപ്പെടുകയോ അല്ലെങ്കിൽ അനീതികാട്ടിയവർക്ക് ഒപ്പം നിൽക്കുകയോ ഒക്കെ ചെയ്യുമ്പോഴാണ് പഴി കേൾക്കേണ്ട അവസ്ഥയിലേക്ക് ചെന്ന് കയറുക അത്തരത്തിലുള്ളവർക്കുള്ള ഓർമ്മപ്പെടുത്തൽ കൂടിയാവുകയാണ് “കാക്കിപ്പട” എന്ന ചിത്രത്തിന്റെ ആദ്യ ടീസർ.

ഇ എം സി ന്റെ കൊച്ചു മകൻ സുജിത്ത് ശങ്കർ അവതരിപ്പിക്കുന്ന സീനിയർ പോലീസ് ഓഫീസർ തന്റെ കീഴ് ഉദ്യോഗസ്ഥരോട് സംസാരിക്കുന്ന രംഗമാണ് ആദ്യ ടീസറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് അതിൽ സുജിത്തിന്റെ കഥാപാത്രം സംസാരിക്കുന്ന “പക്ഷേ ഇത് കേരളമാ… ഇവിടെ ഭരിക്കുന്നത് പോലീസല്ല, പിണറായി വിജയനാ… പണിയും പോകും അഴിയും എണ്ണേണ്ടിവരു”. ഡയലോഗ് അനീതി കാട്ടുന്ന ഉദ്യോഗസ്ഥർക്കുള്ള താക്കീത് കൂടി ആകുന്നു എന്നതും ശ്രദ്ധേയമാണ്.

എസ്.വി. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്താണ് “കാക്കിപ്പട” നിർമ്മിച്ചിരിക്കുന്നത്. ഈ വർഷം ക്രിസ്തുമസ് റിലീസായി എത്തുന്ന ചിത്രത്തിൽ നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്‌, ആരാധ്യാ ആൻ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്(രാഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ദീപു കരുണാകരൻ, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

തിരക്കഥ & സംഭാഷണം- ഷെബി ചൗഘട്, ഷെജി വലിയകത്ത്. ക്രീയേറ്റീവ് ഡയറക്ടർ- മാത്യൂസ് എബ്രഹാം. സംഗീതം – ജാസി ഗിഫ്റ്റ്, റോണി റാഫേൽ, പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്നം എഡിറ്റിംഗും നിർവ്വഹിക്കുന്നു. പശ്ചാത്തല സംഗീതം- റോണി റാഫേൽ. ഗാനരചന- ഹരിനാരായണൻ, ജോയ് തമലം. കലാസംവിധാനം -സാബുറാം. നിർമ്മാണ നിർവ്വഹണം- എസ്.മുരുകൻ. മേക്കപ്പ് – പ്രദീപ് രംഗൻ. കോസ്റ്റ്യും ഡിസൈൻ- ഷിബു പരമേശ്വരൻ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ശങ്കർ എസ്.കെ. സംഘടനം- റൺ രവി. നിശ്ചല ഛായാഗ്രഹണം- അജി മസ്ക്കറ്റ്. ഓഡിയോ റൈറ്സ്- സീ മ്യൂസിക്ക്.