റോവിനും ലെച്ചുവും ഒന്നിച്ചെത്തിയപ്പോൾ !! വൈറലാകുന്ന ഫോട്ടോസ്

0
1977

അവതരണം കൊണ്ടും നടി നടന്മാരുടെ മികവ് കൊണ്ടും പ്രേക്ഷക പ്രീതി നേടിയ പരമ്പരയാണ് ഉപ്പും മുളകും. ബാലു നീലു എന്ന ദമ്പതികളുടെയും അവരുടെ മക്കളുടെയും കഥകൾ ഓരോ ദിനവും കാണാൻ കാത്തിരിക്കുന്ന ആളുകളേറെയുണ്ട്. ഉപ്പും മുളകും ഫാൻസ്‌ എന്ന് പറയാൻ കഴിയുന്ന തരത്തിലെ കടുത്ത ആരാധകരാണ് കൂടുതൽ. ബാലചന്ദ്രൻ തമ്പിയുടെയും നീലിമയുടെയും മകൾ ലച്ചുവിനും ആരാധകർ ഏറെയുണ്ട്. യുവനടി ജൂഹി രസ്തോഗി ആണ് ലച്ചുവായി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയത്. പാതിമലയാളിയായ ലച്ചു യാദൃശ്ചികമായിട്ടായിരുന്നു ഉപ്പും മുളകിലേക്ക് എത്തിയിരുന്നത്. അഭിനയത്തിലും നൃത്തത്തിലും വലിയ താല്‍പര്യമുളള ജൂഹി കുട്ടിക്കാലം മുതലേ ഡാന്‍സ് പഠിച്ചുതുടങ്ങിയിരുന്നു. ജൂഹിയുടെ അമ്മ മലയാളിയായ ഭാഗ്യലക്ഷ്മിയാണ്. അച്ഛൻ രാജസ്ഥാൻ സ്വദേശിയായ രഘുവീർ ശരൺ രുസ്തഗി. ചോറ്റാനിക്കര മഹാത്മാഗാന്ധി പബ്ലിക് സ്കൂളിൽ വിദ്യാർത്ഥിയായിരിക്കെയാണ് ജൂഹി സീരിയലിൽ എത്തുന്നത്. ഇപ്പോൾ ഫാഷൻ ഡിസൈൻ കോഴ്സ് ചെയ്യുകയാണ് ജൂഹി.

സീരിയലിൽ ലെച്ചുവിന്റെ വിവാഹം അടുത്തിടെ കഴിഞ്ഞിരുന്നു. എന്നാൽ അതിനു ശേഷം ജൂഹിയെ സീരിയലിൽ കുറച്ചു നാളായി കാണാനില്ലായിരുന്നു. പൊതു വേദികളിലും ജൂഹി എത്തുന്നുണ്ടായിരുന്നില്ല. എന്നാൽ കുറച്ചു നാളുകൾക്കു ശേഷം ജൂഹി ക്യാമറ കണ്ണുകൾക് മുന്നിലെത്തി. ഉപ്പും മുളകിന്റെ സംവിധായകനായ എസ് ജെ സിനു സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ വെള്ളിയാഴ്ച നടന്നിരുന്നു. എന്നാൽ ചടങ്ങിൽ ജൂഹിക്ക് ഒപ്പം എത്തിയ ഒരാളുണ്ടായിരുന്നു. ഡോക്ടർ റോവിൻ ജോർജ്

സമൂഹ മാധ്യമങ്ങളിൽ റോവിനുമൊത്ത് നിൽക്കുന്ന ചിത്രങ്ങൾ ജൂഹി നേരത്തെ പങ്കു വച്ചിട്ടുണ്ട്. നിരവധി കവര്‍ ആല്‍ബങ്ങളിലും റോവിന്‍ അഭിനയിച്ചിട്ടുണ്ട്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. ജൂഹി അത്തരം വാർത്തകളോട് പ്രതികരിച്ചിരുന്നില്ല. പൂജക്ക്‌ വന്ന ജൂഹി റോവിനെ എല്ലാവർക്കും പരിചയപ്പെടുത്തുകയും ചെയ്തു. ഇരുവരും പൊതു വേദിയിൽ ഒന്നിച്ചെത്തിയതോടെ വീണ്ടും ഇവരെപ്പറ്റി സോഷ്യൽ മീഡിയയിൽ ചർച്ചകൾ വരുകയാണ്