നീ അവനെ കെട്ടിയിട്ട് ഇവന്റെ കൂടെ നടക്കുവാണോ..? !അവതരണം കൊണ്ടും നടി നടന്മാരുടെ മികവ് കൊണ്ടും പ്രേക്ഷക പ്രീതി നേടിയ പരമ്പരയാണ് ഉപ്പും മുളകും. ബാലു നീലു എന്ന ദമ്പതികളുടെയും അവരുടെ മക്കളുടെയും കഥകൾ ഓരോ ദിനവും കാണാൻ കാത്തിരിക്കുന്ന ആളുകളേറെയുണ്ട്. ഉപ്പും മുളകും ഫാൻസ്‌ എന്ന് പറയാൻ കഴിയുന്ന തരത്തിലെ കടുത്ത ആരാധകരാണ് കൂടുതൽ. ബാലചന്ദ്രൻ തമ്പിയുടെയും നീലിമയുടെയും മകൾ ലച്ചുവിനും ആരാധകർ ഏറെയുണ്ട്. യുവനടി ജൂഹി രസ്തോഗി ആണ് ലച്ചുവായി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയത്. പാതിമലയാളിയായ ലച്ചു യാദൃശ്ചികമായിട്ടായിരുന്നു ഉപ്പും മുളകിലേക്ക് എത്തിയിരുന്നത്

എന്നാൽ കുറച്ചു നാളുകളായി ജൂഹിയെ ഉപ്പും മുളകിൽ കാണുന്നില്ലായിരുന്നു. പരമ്പരയിൽ നിന്നു പിന്മാറി എന്ന് ഒടുവിൽ ജൂഹി തുറന്നു പറഞ്ഞു. സീരിയലിൽ ലെച്ചുവിന്റെ വിവാഹ ശേഷമാണു ജൂഹി അഭിനയം നിർത്തിയത്. ജൂഹിയുടെ ഭാവി വരൻ റോവിൻ കാരണമാണ് ഉപ്പും മുളകിൽ നിന്നും പിന്മാറിയതെന്നു വാർത്തകൾ ഉണ്ടായിരുന്നു. സീരിയലിൽ നിന്നു പിന്മാറാനുള്ള കാരണം വ്യക്തമാക്കി ജൂഹി രംഗത്ത് വന്നിരിന്നു. പഠനം തുടരാൻ കഴിയാത്തതും വീട്ടുകാർക്ക് സമ്മതമില്ലാത്തതും കൊണ്ടാണ് അഭിനയം നിർത്തിയതെന്നു ജൂഹി പറയുന്നു

എന്നാൽ ഭാവി വരൻ റോവിൻ കാരണമാണ് ജൂഹി അഭിനയം നിർത്തിയതെന്നു വാർത്തകൾ വന്നിരുന്നു. താൻ കാരണമാണ് ജൂഹി ഉപ്പും മുളകും നിർത്തിയതെന്നു ചോദിച്ചു ഒരുപിടി മെസ്സേജുകൾ തനിക്ക് വന്നെന്നു റോവിൻ ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. ” ഞങ്ങൾ പുറത്ത് പോകുമ്പോൾ അമ്മമാരൊക്കെ വന്നു ജൂഹിയോട് ചോദിക്കും. നീ അവനെ കെട്ടിയിട്ട് ഇവന്റെ കൂടെ നടക്കുവാണോ എന്നൊക്കെ ” റോവിൻ പറയുന്നതിങ്ങനെ

Comments are closed.