ബിഗ് ബോസിൽ നിന്നു അപ്രതീക്ഷിത പുറത്താകൽ !!ആദ്യ സീസണിൽ തന്നെ മലയാള ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി ആർ പി റേറ്റിംഗുകൾ സ്വന്തമാക്കിയ ഒരു റിയാലിറ്റി പ്രോഗ്രാമാണ് ബിഗ് ബോസ്. വൻ വിജയമായ ആദ്യ ഭാഗത്തിനു ശേഷം രണ്ടാം സീസൺ ഇപ്പോൾ നടന്നു വരുകയാണ്. പതിനേഴു മത്സരാർഥികളാണ് ഷോയിൽ ഉള്ളത്. നൂറു ദിവസങ്ങൾ ആണ് ബിഗ് ബോസ് ഹൗസിൽ മത്സരാർഥികൾ ബിഗ് ബോസ് ഹൗസിൽ താമസിക്കേണ്ടത്. പ്രോഗ്രാമിന്റെ ആദ്യ ഘട്ട എലിമിനേഷൻ എത്തി ചേർന്നിരുന്നു അടുത്തിടെ. ആറു മത്സരാർഥികളാണ് ആദ്യം ഘട്ട എലിമിനേഷനിൽ ഉണ്ടായിരുന്നത്

രജനി ചാണ്ടി, രജിത് കുമാർ, സോമദാസ്‌, എലീന പടിക്കൽ, സുജോ മാത്യു, അലക്സാന്ദ്ര എന്നിവരാണ് എലിമിനേഷനിൽ എത്തിയത്. ഏറ്റവും കൂടുതൽ വോട്ടുകൾ കിട്ടിയത് സോമദാസിന് ആണ്. രജിത് കുമാറും രജനി ചാണ്ടിയും വോടിംഗ് കണക്കിൽ തൊട്ട് പിന്നിലെ സ്ഥാനങ്ങളിൽ ഉണ്ടായിരൂന്നു . എട്ടു പേർ സോമദാസിനെ എലീമേഷനിലേക്ക് നിർദേശിച്ചു. രജനി ചാണ്ടി, രജിത് കുമാർ, സോമദാസ്‌, എലീന പടിക്കൽ, സുജോ മാത്യു, അലക്സാന്ദ്ര എന്നിവരാണ് എലിമിനേഷനിൽ എത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ വോട്ടുകൾ കിട്ടിയത് സോമദാസിന് ആണ്. രജിത് കുമാറും രജനി ചാണ്ടിയും തൊട്ട് പിന്നിലെ സ്ഥാനങ്ങളിൽ ഉണ്ട്. എട്ടു പേർ സോമദാസിനെ എലീമേഷനിലേക്ക് നിർദേശിച്ചു. എന്നാൽ ഏറ്റവും കൂടുതൽ മത്സരാർഥികൾ നോമിനേറ്റ് ചെയ്യപ്പെടുന്ന ആൾ എന്നത് മാത്രമല്ല എലിമിനേഷനിൽ പ്രധാനം മറിച്ചു പ്രേക്ഷകരുടെ വോട്ടിങ്ങിലെ നിലയും പരിഗണിക്കും. ഒപ്പം ടാസ്കിലെ പ്രകടനങ്ങളും വിലയിരുത്തിയാണ് എലിമിനേഷനിൽ എത്തുക

ഇക്കുറി സോമദാസ്‌ പുറത്ത് പോകാനായിരുന്നു സാദ്ധ്യതകൾ ഏറെ. ഇൻ ഹൗസ് പെർഫോമൻസുകളും വോട്ടിങ്ങും എല്ലാം അതിനു ശെരി വയ്ക്കുകയും ചെയ്തു. എന്നാൽ പ്രേക്ഷകരുടെ വോട്ട് സോമദാസിന് അനുഗ്രഹമായി. അപ്രതീക്ഷിതമായി ഹൗസിലേ ആദ്യ എലിമിനേഷനിൽ പുറത്ത് പോകുന്നത് രജനി ചാണ്ടിയാണ്. ആദ്യമായി ബിഗ് ബോസ് വീട്ടിൽ വന്നതും രജനി ചാണ്ടിയാണ്. പ്രേക്ഷകരുടെ വോട്ടിങ്ങിൽ രജിത് കുമാറിനേക്കാൾ കുറവ് വോട്ടാണ് രജനി ചാണ്ടിക്ക് ലഭിച്ചത്. അതാണ് രജനി ചാണ്ടിക്ക് പുറത്തേക്കുള്ള വഴി തുറന്നത്. രജിത് കുമാർ അടക്കമുള്ളവർ ഹൗസിൽ തുടരുമ്പോൾ ഇനിയുള്ള നാളുകളും എന്റെർറ്റൈൻ ചെയ്തു മുന്നോട്ട് പോകുമെന്ന് കരുതാം

Comments are closed.