കേരളത്തിൽ നിന്നും ജി സി സി യിൽ നിന്നും 25 കോടി കളക്ഷൻ നേടി ജയ ജയ ജയ ജയ ഹേ!! ബ്ലോക്ക്‌ബസ്റ്റർ ഹിറ്റ്

0
152

ജാനേമൻ എന്ന സിനിമക്ക് ശേഷം ചിയേഴ്‌സ് എന്റർടൈൻമെന്റസ് അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ജയ ജയ
ജയ ജയ ഹേ’. ചിയേഴ്‌സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡ്യുപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനും ചേർന്നു നിർമ്മിച്ച ചിത്രം കഴിഞ്ഞ മാസം 28 ന് തീയേറ്ററുകളിൽ എത്തിയിരുന്നു. പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ച ചിത്രം സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറുകയാണ്.വിപിൻ ദാസ് ഒരുക്കിയ ജയ ജയ ജയ ജയ ഹേയിൽ പ്രധാന വേഷത്തിൽ എത്തുന്നത് ബേസിൽ ജോസഫും ദർശന രാജേന്ദ്രനുമാണ്.

സംവിധായകൻ വിപിൻ ദാസും നൗഷാദ് മുഹമ്മദ്‌ ഫാമിയും ചേർന്നാണ് തിരക്കഥ ഒരുക്കിയത് . സാമൂഹിക യഥാർഥ്യങ്ങളെ നർമ്മത്തിന്റെ മെമ്പൊടിയോടെ അവതരിപ്പിക്കുന്ന സിനിമയിൽ ഒരു വലിയ താരനിര അണിനിരക്കുന്നുണ്ട്.റീലീസ് ചെയ്തു പതിമൂന്നാം ദിനമായ ഇന്നലെയും സ്റ്റെഡി കളക്ഷൻ നേടാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ജയ ജയ ജയ ജയ ഹേ യുടെ കളക്ഷൻ റിപ്പോർട്ട്‌ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. 25 കോടി രൂപയാണ് ചിത്രത്തിന്റെ കളക്ഷൻ. കേരളത്തിലും ജി സി സി യിലും നിന്നും മാത്രമായി ആണ് ഈ കളക്ഷൻ. റസ്റ്റ്‌ ഓഫ് ഇന്ത്യയിലും നോൺ ജി സി സി രാജ്യങ്ങളിലും ചിത്രം നാളെ റീലീസിന് എത്തും.

ആനന്ദ് മൻമഥൻ, അസീസ്,സുധീർ എന്നിവരാണ് മറ്റുള്ള പ്രധാന വേഷങ്ങളിൽ.ഐക്കൺ സിനിമാസ് ‘ ജയ ജയ ജയ ജയ ഹേ ‘ യുടെ വിതരണക്കാർ.ബബ്ലു അജുവാണ് ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി (DOP),ജോൺ കുട്ടിയാണ് എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത്.അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്നു.ഗാന രചന – വിനായക് ശശികുമാർ,ശബരീഷ് വർമ്മ.ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.കല – ബാബു പിള്ള,ചമയം – സുധി സുരേന്ദ്രൻ,വസ്ത്രലങ്കാരം – അശ്വതി ജയകുമാർ,നിർമ്മാണ നിർവഹണം – പ്രശാന്ത് നാരായണൻ,മുഖ്യ സഹ സംവിധാനം – അനീവ് സുരേന്ദ്രൻ,ധനകാര്യം – അഗ്നിവേഷ്, പ്രൊഡക്ഷൻ കോർഡിനേറ്റർ – ഐബിൻ തോമസ്,നിശ്ചല ചായാഗ്രഹണം -ശ്രീക്കുട്ടൻ, വാർത്താ പ്രചരണം – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.യെല്ലോ ടൂത്ത് ആണ് പബ്ലിസിറ്റി ഡിസൈൻസ്