ഡ്രൈവിംഗ് ലൈസെൻസ് എന്ന സിനിമക്ക് ശേഷം പ്രിത്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രമാണ് ജനഗണമന. ഡ്രൈവിംഗ് ലൈസെൻസ് ഒരു വമ്പൻ വിജയമായിരുന്നു. കോവിഡ് ലോക്ക് ഡൗണിനു ശേഷം ഷൂട്ട് ചെയ്ത മലയാള സിനിമകളിൽ ഒന്നാണ് ജനഗണമന. ഇന്റീരിയർ ലൊക്കേഷനുകളാണ് ചിത്രത്തിന് കൂടുതലായും ഉള്ളതെന്ന് അറിയുന്നു
ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ഏകദേശം നാല് മിനിറ്റോളം ദൈർഖ്യം ഈ ട്രൈലെറിനു ഉണ്ട്. അത്യന്തം പ്രേക്ഷകർക്ക് ആകാംഷ ഉണർത്തുന്ന രീതിയിലുള്ള ട്രൈലെർ ഗംഭീര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നേടുന്നത്.സുപ്രിയ പ്രിത്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ജനഗണമന ഉടൻ പ്രേക്ഷകർക്ക് മുന്നിലെത്തും