ജാക്ക് ആൻഡ് ജിൽ മെയ്‌ 20 നു തീയേറ്ററുകളിലേക്ക്!!

0
134

മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി സന്തോഷ്‌ ശിവൻ ഒരുക്കുന്ന പുതിയ ചിത്രമാണ് ജാക്ക് ആൻഡ് ജിൽ.സന്തോഷ് ശിവൻ, അജില്‍ എസ് എം, സുരേഷ് രവീന്ദ്രൻ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.ചിത്രം ഈ മാസം 20 നു തീയേറ്ററുകളിൽ എത്തും.സയൻസ് ഫിക്ഷൻ കോമഡി ഗണത്തിൽപ്പെടുന്ന ജാക്ക് ആൻഡ് ജില്ലിൽ കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, നെടുമുടി വേണു, അജു വർഗീസ്, ഇന്ദ്രൻസ്, ബേസിൽ ജോസഫ് തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്.

ഗോകുലം മൂവിസിന്റെയും സീമാസ് ഫിലിംസിന്റെയും ബാനറിൽ ഗോകുലം ഗോപാലനും സന്തോഷ് ശിവനും എം പ്രശാന്ത് ദാസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് വിജീഷ് തോട്ടങ്ങലാണ്. ബി.കെ ഹരിനാരായണന്റെ വരികൾക്ക് റാം സുരേന്ദറും ഗോപി സുന്ദറും ജേക്സ് ബിജോയും ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ജേക്സ് ബിജോയി തന്നെയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. രഞ്ജിത് ടച്ച് റിവറാണ് ചിത്രത്തിന്റെ എഡിറ്റർ.